തിരയുക

ക്യൂബയിലെ ജീവിതം... ക്യൂബയിലെ ജീവിതം... 

ക്യൂബയിൽ ദരിദ്രരെ സഹായിക്കാൻ സ്ലോവാക്യയിലെ സഭ

ക്യൂബയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബർ 26ന് നടത്താനിരിക്കുന്ന ധനസഹായ ശേഖരത്തിൽ ഉദാരമായി സംഭാവന നൽകാൻ സ്ലോവാക്യയിലെ സഭ വിശ്വാസികളെ ക്ഷണിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ക്യൂബയിൽ  സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ  കോവിഡ്- 19  കൂടുതൽ വഷളാക്കി.

സെപ്റ്റംബർ 12-15 വരെ സ്ലോവാക്യയിലേക്ക് പാപ്പാ നടത്തിയ അപ്പോസ്തോലിക സന്ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ലോവാക്യയിലെ മെത്രാന്മാർ ക്യൂബയിലെ സഹോദരങ്ങളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ തിരിക്കാൻ വിശ്വാസികളോടു ആവശ്യപ്പെട്ടത്. ദുരിതമനുഭവിക്കുകയും എന്നാൽ അവഗണിക്കപ്പെടുകയും ചെയ്യുന്ന ക്യൂബൻ ജനതയെ സഹായിക്കാൻ ധനശേഖണ സംരംഭം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

സ്ലോവാക്യൻ മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ രാജ്യമെമ്പാടുമുള്ള ഇടവകകളിൽ സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ഞായറാഴ്ച നടക്കുന്ന ധനശേഖരണത്തിൽ ഉദാരമായി സംഭാവന നൽകാൻ വിശ്വാസികളോടു മെത്രാന്മാർ ആവശ്യപ്പെട്ടു. ദരിദ്രരായ സഹോദരങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ നിരന്തരമായ ആഹ്വാനത്തെ അനുസ്മരിച്ച സ്ലോവാക്യ മെത്രാന്മാർ കഴിഞ്ഞകാലങ്ങളിൽ നമുക്ക് ആവശ്യമുള്ളപ്പോൾ മറ്റുള്ളവർ നമുക്ക് പങ്കുവച്ചത് പോലെ പങ്കുവെയ്ക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ക്യൂബയിൽ സമീപകാലത്തായി  സമ്പത്ത് വ്യവസ്ഥയിൽ കനത്ത ഇടിവ് സംഭവിച്ചിട്ടുണ്ട്. കൊറോണോ വൈറസ് മഹാമാരി മൂലം നിലവിലുള്ള അസമത്വങ്ങൾ വർദ്ധിക്കുകയും ചെയ്തു. കോവിഡ് 19 മഹാമാരിക്കിടയിൽ ആരോഗ്യ പരിപാലനം ഉൾപ്പെടെ  മോശംജീവിത സാഹചര്യങ്ങളുടെയും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്‍റെയും പേരിൽ കഴിഞ്ഞ ജൂലൈയിൽ വർഷങ്ങളായി ഉണ്ടാകാതിരുന്നതിനേക്കാൾ  വിപുലമായ സർക്കാർ വിരുദ്ധ പ്രകടനങ്ങളുമായി  ക്യൂബയിലെ ജനത തെരുവിലിറങ്ങുകയും  ചെയ്തിരുന്നു.

ഈ പ്രതിഷേധങ്ങൾക്ക് മുമ്പേ  കോവിഡ് 19 ഉണ്ടാക്കിയ ആരോഗ്യ അടിയന്തരാവസ്ഥയും, യാത്രാ നിയന്ത്രണങ്ങളും രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സായ വിനോദ സഞ്ചാര മേഘലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. ഇത് കൂടാതെ ഭക്ഷ്യവസ്തുക്കളിലും, മരുന്ന് വിതരണത്തിലുമുണ്ടായ ക്ഷാമവും, ഉയർന്ന വിലകയറ്റവും ക്യൂബൻ ജനതയെ അസ്വസ്ഥമാക്കി. കൊറോണായുടെ  ഡെൽറ്റാ വകഭേദത്തിന്‍റെ വരവോടുക്കുടി രോഗബാധയിൽ ഒരു വിസ്ഫോടനമാണു ക്യൂബയിൽ ഉണ്ടാക്കയത്. ഇത് രാജ്യത്തെ ആരോഗ്യ സംവിധാനത്തെ കഠിന സമ്മർദ്ദതത്തിലാക്കി. ക്യൂബയിൽ ഏകദേശം 790,000 കൊറോണാ വൈറസ് കേസുകളും 6000 ൽ അധികം മരണങ്ങളും രേഖപ്പെടുത്തിട്ടുണ്ട്. നിലവിൽ പതിനഞ്ച് ദശലക്ഷം പ്രതിരോധ കുത്തിവയ്പ്പുകളാണ് ക്യൂബൻ ജനതയ്ക്ക് നൽകിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ച ക്യൂബയിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് രണ്ട് വയസ്സു പ്രായമുള്ള കുട്ടികൾക്ക് മുതൽ നൽകുവാൻ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യമാണ് ക്യൂബ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2021, 15:50