തിരയുക

പുരോഹിതഗണം തിരികളുമായി... (ഫയല്‍ ചിത്രം). പുരോഹിതഗണം തിരികളുമായി... (ഫയല്‍ ചിത്രം). 

"ദാനത്തിൽ ഒന്നുചേർന്ന്" എന്ന ശീര്‍ഷകത്തില്‍ വൈദികർക്കായി സംഭാവന

സെപ്റ്റംബർ 19ന് വൈദികർക്കായുള്ള സംഭാവനയുടെ 33മത്തെ ദേശീയ ദിനം ഇറ്റലിയില്‍ ആചരിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

ഇറ്റലിയിലെ 2,6000 ഇടവകകൾ സെപ്റ്റംബർ 19, ഞായറാഴ്ച രൂപതാ വൈദികരെ സഹായിക്കാനുള്ള ധനശേഖരണത്തിനുള്ള  ദേശീയദിനമാചരിച്ചു.ഈ സംരംഭമാരംഭിച്ചിട്ട് 33 മത്തെ വാർഷികമാണിത്. നമ്മുടെയിടയിലെ സമ്മാനമായ  വൈദികർക്ക് നന്ദി പറയാനുദ്ദേശിച്ചും അവരുടെ ദൗത്യത്തിലും ജോലിയിലും അവരെ പിന്തുണയ്ക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ ദിനമെന്നും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ വെബ് സൈറ്റ് വെളിപ്പെടുത്തി.

പുരോഹിതൻ നമ്മുടെയടുത്തുള്ള ഒരു വ്യക്തിയാണ്, തന്‍റെ ചുമതല നിർവ്വഹിക്കാനും മാന്യമായ ജീവിതം നയിക്കാനും പിന്തുണ ആവശ്യമാണ് എന്ന് കത്തോലിക്കാ സഭയ്ക്കായുള്ള സാമ്പത്തിക സഹായ പ്രചാരകസേവനം നടത്തുന്ന മാസ്സിമോ മോൺസിയോ കൊംപാഞ്ഞോണി അറിയിച്ചു. അതിനാൽ സംഭാവനകൾ, അങ്ങു ദൂരെയും നമ്മുടെയിടയിലുള്ള വൈദീകരെ സഹായിക്കുന്നതിൽ വിശ്വാസ സമൂഹത്തിൽപെട്ടയാൾ നൽകുന്ന മൂർത്തമായ അടയാളമാണ്. കോവിഡ് അടയാളപ്പെടുത്തിയ ഈ നേരത്ത്, കോവിഡിനാൽ തകർന്നു കൊണ്ടിരുന്ന സ്വന്തം സമൂഹങ്ങളെ ഒരുമിപ്പിച്ചു നിറുത്താനും, മുതിർന്നവർക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും പ്രതിസന്ധി നേരിടാനുള്ള പദ്ധതികൾ തയ്യാറാക്കി, ദരിദ്രരെ സേവിക്കുന്നത് തുടർന്ന വൈദികരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തരത്തിൽ, സംഭാവനകൾ, പങ്കുവയ്ക്കലിന്‍റെയും പങ്കുചേരലിന്‍റെയും അടയാളവും ഒരോരുത്തർക്കും രൂപതാ വൈദീകരെ സഹായിക്കാനുള്ള ഉത്തരവാദിത്വത്തെ സാഹായിക്കാൻ ഉതകുന്ന ഒരു ഉപകരണവുമാണ്, അദ്ദേഹം തുടർന്നു. ഈ തത്വങ്ങൾ മുൻ നിറുത്തിയാണ് ഇത്തരം സംഭാവനകളുടെ ശീർഷകം "വൈദികരോടൊന്നിച്ച്" എന്നതിൽ നിന്ന് "ദാനത്തിൽ ഒന്നുചേർന്ന്" എന്നാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദീകരെ സഹായിക്കുന്നതിനുദ്ദേശിച്ചുള്ള കേന്ദ്രസംവിധാനം, ഇറ്റലിയിലെ അജപാലന പ്രക്രിയയിൽ ഏകീകൃതമായ രീതിയിലുള്ള സഹായം 227 രൂപതകളിലായി 33000 രൂപതാ വൈദീകർക്കും ദരിദ്ര രാഷ്ട്രങ്ങളിൽ പ്രേഷിത ദൗത്യം നിർവ്വഹിക്കുന്ന 300 ഓളം വൈദീകർക്കും 3000 പ്രായമാർന്ന രോഗികളായ വൈദീകർക്കും സഹായമാകുന്നു.

2019 ൽ 7.8 ദശലക്ഷം യൂറോയും 2020ൽ 8.7 ദശലക്ഷം യൂറോയും  സംഭാവനയായി ലഭിച്ചിരുന്നതായി വെബ്സൈറ്റിൽ കാണാം. എന്നാൽ ഇത് 2020ൽ ആവശ്യമായി വന്ന 529.9 ദശലക്ഷം യൂറോയിൽ നിന്ന് വളരെ വിദൂരത്താണെങ്കിലും സഭയുടെ ജീവിതത്തിൽ പങ്കുചേരാനും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുമുള്ള ആഗ്രഹം പ്രകടമാക്കുന്നുവെന്നും കോവിഡ് ബാധിച്ച ബുദ്ധിമുട്ടാർന്ന 2020ൽ വിശ്വാസികൾ 109,000യൂറോ സംഭാവന നൽകിയത് ആരോഗ്യ അടിയന്തിരാവസ്ഥയിലും വൈദികരുടെ പ്രതിബദ്ധതയ്ക്ക് വിശ്വാസികൾ നൽകിയ അംഗീകാരമാണ്.

ഈ സംരംഭം സംഘടിപ്പിച്ചത് കാത്തലിക് ആക്ഷൻ എന്ന സംഘടനയും "അവെന്നീരെ" എന്ന പത്രവും ചേർന്നാണ്. ഇതുമായി ബന്ധപ്പെട്ട്  ടെലവിഷൻ ചാനലായ Tv 2000 ഒരു മാരത്തോണും  സെപ്റ്റംബർ 27ന് സംഘടിപ്പിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2021, 12:54