തിരയുക

ഉത്ഥിതൻ ഉത്ഥിതൻ 

ഉത്ഥിതൻ കാണിച്ചുതരുന്ന ക്ഷമയുടെയും സ്വാതന്ത്ര്യത്തിൻറെയും പാത!

ഫ്രാൻസീസ് പാപ്പായും ആംഗ്ലിക്കൻ സഭാകൂട്ടായ്മയുടെ തലവൻ കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബി, സ്കോട്ടലണ്ട് സഭയുടെ പൊതുയോഗത്തിൻറെ അദ്ധ്യക്ഷൻ ജിം വ്വാല്ലസ് എന്നിവർ ഒപ്പിട്ട് ഒരു സന്ദേശം ദക്ഷിണസുഡാനിലെ രാഷ്ട്രീയ നേതാക്കൾക്ക് അയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അപരനിൽ, നമ്മുടെ ശത്രുക്കളിൽ പോലും, ഈശ്വരനെ വിനയത്തോടെ ദർശിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പൊറുക്കലിൻറെയും സ്വാതന്ത്ര്യത്തിൻറെയും വഴി ഉത്ഥിതനായ യേശുക്രിസ്തു കാണിച്ചു തരുന്നുവെന്ന് കത്തോലിക്കാ-ആംഗ്ലിക്കൻ- സ്കോട്ലണ്ട് സഭകൾ.

ദക്ഷിണസുഡാനിലെ രാഷ്ട്രീയ നേതാക്കൾക്കായി ഫ്രാൻസീസ് പാപ്പായും ആംഗ്ലിക്കൻ സഭാകൂട്ടായ്മയുടെ തലവൻ കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബി, സ്കോട്ടലണ്ട് സഭയുടെ പൊതുയോഗത്തിൻറെ അദ്ധ്യക്ഷൻ (മോഡറേറ്റർ) ജിം വ്വാല്ലസ് എന്നിവർ ഒപ്പിട്ടയച്ച ഉയിർപ്പുകാല സംയുക്ത സന്ദേശത്തിലാണ് ഇതുകാണുന്നത്.

വ്യക്തികൾ എന്ന നിലയിൽ നമ്മെയും നാം നയിക്കുന്നവരെയും പുതിയ ജീവിതത്തിലേക്കു ആനയിക്കുന്നതാണ് ക്ഷമയുടെയും വിമോചനത്തിൻറെയുമായ പാത എന്ന് ഈ സഭാ പ്രതിനിധികൾ സന്ദേശത്തിൽ പറയുന്നു.

ഇന്നിൻറെ വെല്ലുവിളികൾക്കും പോരാട്ടങ്ങൾക്കുമിടയിൽ പുതിയ സരണികൾ തിരിച്ചറിയുന്നതിന് ദക്ഷിണസുഡാനിലെ ഈ പാത രാഷ്ട്രീയ നേതാക്കൾ വീണ്ടും സ്വീകരിക്കുന്നതിനായി പാപ്പായും ആംഗ്ലിക്കൻ ആർച്ചുബിഷപ്പും സ്കോട്ടലണ്ട് സഭയുടെ പൊതുയോഗത്തിൻറെ അദ്ധ്യക്ഷനും പ്രാർത്ഥിക്കുന്നു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2022, 20:49