തിരയുക

ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ വിവിധ കമ്മീഷനുകളുടെ പുതിയ അധ്യക്ഷന്മാർ. ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ വിവിധ കമ്മീഷനുകളുടെ പുതിയ അധ്യക്ഷന്മാർ. 

ഭാരത കത്തോലിക്കാ മെത്രാൻസമിതി വിവിധ കമ്മീഷനുകൾക്ക് പുതിയ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) അതിന്റെ 16 കമ്മീഷനുകൾക്ക് പുതിയ അധ്യക്ഷന്മാരെ 2023 ജനുവരി 29 ഞായറാഴ്ച 34 പ്ലീനറി അസംബ്ലിയിൽ വച്ചു തിരഞ്ഞെടുത്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാർ:

(1) അടിസ്ഥാന സഭാ സമൂഹങ്ങൾക്കായുള്ള കമ്മീഷന്റെ അധ്യക്ഷൻ: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, പുനലൂർ രൂപത,കേരള.

 (2) കാനൻ നിയമത്തിനും നിയമനിർമ്മാണ ഗ്രന്ഥങ്ങൾക്കും വേണ്ടിയുള്ള കമ്മീഷന്റെ അധ്യക്ഷൻ:

ബിഷപ്പ് അന്തോണിസാമി ശവരിമുത്തു, പാളയംകോട്ടൈ രൂപത, തമിഴ്നാട്.(3) മതബോധന കമ്മീഷന്റെ അധ്യക്ഷൻ: ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, എസ്.ഡി.ബി., മിയാവോ രൂപത, അരുണാചൽ പ്രദേശ്.

(4) പരിസ്ഥിതി കമ്മീഷന്റെ അധ്യക്ഷൻ:

ബിഷപ്പ് തിയോഡോർ മസ്‌കരനാസ്, എസ്.എഫ്.എക്‌സ്., ജാർഖണ്ഡിലെ സഹായ മെത്രാൻ, റാഞ്ചി.

(5) കുടുംബത്തിനായുള്ള കമ്മീഷന്റെ അധ്യക്ഷൻ : ബിഷപ്പ് ബർത്തോൾ ബാരെറ്റോ, ബോംബെ സഹായ മെത്രാൻ, മഹാരാഷ്ട്ര.

(6) അൽമായർക്കായുള്ള കമ്മീഷന്റെ അധ്യക്ഷൻ: ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, കർണാടക അതിരൂപതാ, ബാംഗ്ലൂർ.

(7) സുവിശേഷ പ്രഘോഷണത്തിനായുള്ള കമ്മീഷന്റെ അധ്യക്ഷൻ:

ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജ്, എസ്.വി.ഡി., ഭോപ്പാൽ മെത്രാപ്പോലീത്താ, മധ്യപ്രദേശ്.

(8) ദൈവശാസ്ത്രത്തിനും  സഭാ പഠനങ്ങൾക്കുമായുള്ള കമ്മീഷൻ അധ്യക്ഷൻ:

ബിഷപ്പ് വിൻസെന്റ് ഐൻഡ്, ബഗ്ഡോഗ്ര രൂപത, പശ്ചിമ ബംഗാൾ.

(9) ദൈവവിളി സെമിനാരികൾ, വൈദികർ, സന്യസ്തർ എന്നിവയ്ക്കായുള്ള കമ്മീഷൻ അധ്യക്ഷൻ:

ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കോഴിക്കോട് രൂപത, കേരള. 

(10) വനിതാ കമ്മീഷൻ അധ്യക്ഷൻ:

ബിഷപ്പ് കിഷോർ കുമാർ കുജൂർ, റൂർക്കേല രൂപത, ഒഡീഷ

 (11) യുവജന കമ്മീഷൻ അധ്യക്ഷൻ:

ബിഷപ്പ് ഇഗ്നേഷ്യസ് ഡിസൂസ, ബറേലി രൂപത, ഉത്തർപ്രദേശ്.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെത്രാന്മാർ

(1) ബിഷപ്പ് പീറ്റർ അബിർ അന്തോണിസാമി, സുൽത്താൻപേട്ട്, കേരള: ബൈബിൾ കമ്മീഷൻ

(2) ബിഷപ്പ് ഫ്രാൻസിസ് സെറാവോ, എസ്.ജെ., ഷിമോഗ, കർണാടക: എക്യുമെനിസം

(3) ബിഷപ്പ് പീറ്റർ പോൾ സൽദാൻഹ, മംഗലാപുരം, കർണാടക: ആരാധനക്രമ കമ്മീഷൻ

(4) ആർച്ച് ബിഷപ്പ് വിക്ടർ ഹെൻറി ഠാക്കൂർ, റായ്പൂർ മെത്രാപൊലീത്ത, ഛത്തീസ്ഗഡ്: കുടിയേറ്റക്കാർക്കുള്ള കമ്മീഷൻ

രൂപതകളുടെ വിഭജനം, പുതിയ അതിരൂപതകൾ സൃഷ്ടിക്കൽ, തീർത്ഥാടന കേന്ദ്രങ്ങളെയോ ദേവാലയങ്ങളെയോ ബസിലിക്കയുടെ പദവിയിലേക്ക് ഉയർത്തൽ എന്നിവയുമായി ബന്ധപ്പെട്ട സിസിബിഐ കമ്മീഷൻ ഫോർ ബൗണ്ടറിയുടെ എക്‌സ് ഒഫീഷ്യോ ചെയർമാനാണ് സിസിബിഐയുടെ പ്രസിഡന്റായ കർദ്ദിനാൾ ഫിലിപ്പ് നെറി ഫെറോ.

സി.സി.ബി.ഐയുടെ 34-മത് പ്ലീനറി അസംബ്ലിയുടെ ആറാം ദിവസം  സി.സി.ബി.ഐയുടെ സഹാധ്യക്ഷനും,  മദ്രാസ്-മൈലാപ്പൂർ മെത്രാപ്പൊലീത്തയുമായ ജോർജ്ജ് അന്തോണിസാമിയാണ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മീകത്വം വഹിച്ചത്.

ഇന്ത്യയിലെ സഭയ്‌ക്കായി 43 പുതുക്കിയ നിയമങ്ങൾ സി.സി.ബി.ഐ അംഗീകരിച്ചിട്ടുണ്ട്, പരിശുദ്ധ സിംഹാസനത്തിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതിന് ശേഷം അവ പ്രാബല്യത്തിൽ വരും.

132 രൂപതകളും 190 ബിഷപ്പുമാരും അടങ്ങുന്നതാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മുടെ സമിതി.  അത് 16 കമ്മീഷനുകൾ, 6 ഭരണ വിഭാഗങ്ങൾ, 4 അപ്പോസ്തോലേറ്റുകൾ എന്നിവയിലൂടെ ഇന്ത്യയിലെ സഭയെ സജീവമാക്കുന്നു. ഗോവ, ഡൽഹി, പച്മറി (എംപി) എന്നിവിടങ്ങളിലായി വിന്യസിച്ചിരിക്കുന്ന സി. സി. ബി. ഐ. യുടെ പ്രധാന കാര്യാലയം ബാംഗ്ലൂരിലാണ്. കാനോനിക്കൽ ദേശീയ മെത്രാൻ സമിതിയായ കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിൽ തന്നെ നാലാമത്തേതുമാണ് എന്ന് സിസിബിഐയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റവ. ഡോ. സ്റ്റീഫൻ ആലത്തറ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2023, 16:59