തിരയുക

ഫ്രാൻസിസ് പാപ്പാ ഉക്രൈനിൽനിന്നുള്ള കുട്ടികൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ ഉക്രൈനിൽനിന്നുള്ള കുട്ടികൾക്കൊപ്പം  (ANSA)

"ഫ്രാൻസിസ് പാപ്പ എന്റെ ഏറ്റവും നല്ല സുഹൃത്താണ്"കാർഖിവിലെ കുരുന്നുകളുടെ ചിത്രങ്ങൾ

യുദ്ധത്തിന്റെ കെടുതികൾ ഏറെ അനുഭവിക്കുന്ന ഉക്രൈനിലെ കാർഖിവിൽ പ്രാദേശിക കാരിത്താസ് സംഘടന 'ഫ്രാൻസിസ് മാർപാപ്പ എന്റെ ഏറ്റവും നല്ല സുഹൃത്താണ്' എന്ന തലക്കെട്ടിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നൂറിലധികം ചിത്രങ്ങൾ വരയ്ക്കപ്പെട്ടു. ഈ സംരംഭം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അപ്രതീക്ഷിത സന്തോഷം നൽകുന്ന ഒരു അവസരമായിരുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

"ഫ്രാൻസിസ് മാർപാപ്പ എന്റെ ഏറ്റവും നല്ല സുഹൃത്താണ്", ഇത് ഖാർകിവിൽ കുട്ടികളുടെ ചിത്രരചനാമത്സരത്തിന് നൽകിയ അസാധാരണമായ തലക്കെട്ടാണ്. യുദ്ധക്കെടുതികളുടെ വിഷമകരമായ അവസ്ഥകൾക്കുനടുവിൽ ഏറെ ആശ്വാസം പകരുന്നവ ആയിരുന്നു ഫ്രാൻസിസ് പാപ്പയുടെ അനുദിനമുള്ള ഉക്രൈൻ ജനതയെക്കുറിച്ചുള്ള പരാമർശങ്ങൾ. വാക്കുകൾക്ക് പുറമെ തന്റെ ഉപവിപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കിയുടെ ശൈത്യകാലത്തെ ഉക്രൈൻ സന്ദർശനവും സഹായഹസ്തവുമെല്ലാം ഫ്രാൻസിസ് പാപ്പയെ ഉക്രൈൻ ജനതയ്ക്ക് കൂടുതൽ പ്രിയമുള്ളവനാക്കി.

ഒരു കുടുംബത്തിന് സഹായം കൊണ്ടുവന്നു കൊടുത്തപ്പോൾ, കൗമാരക്കാരനായ മകൻ ആരാണ് ഈ സഹായം അയച്ചതെന്ന് ചോദിച്ചു. ഫ്രാൻസിസ് മാർപാപ്പ അയച്ച കർദ്ദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കിയാണെന്ന് കാരിത്താസ് സന്നദ്ധപ്രവർത്തകൻ മറുപടി നൽകി. മതവിദ്യാഭ്യാസമില്ലാത്ത ആ കുട്ടിക്ക് മാർപ്പാപ്പ ആരാണെന്ന് അറിയാൻ ആകാംക്ഷയുണ്ടായിരുന്നു. ലളിതമായ വാക്കുകളിൽ,സന്നദ്ധപ്രവർത്തകൻ പരിശുദ്ധ പിതാവിനെക്കുറിച്ചും ഉക്രെയ്നിനുള്ള പിന്തുണയെക്കുറിച്ചും പറഞ്ഞു. 'അതിനാൽ, ഫ്രാൻസിസ് മാർപാപ്പയാണ് ഞങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത്' ആ കുട്ടി പറഞ്ഞു. ഇത്തരത്തിൽ ധാരാളം ആളുകളാണ് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തനങ്ങളുടെ നന്മകൾ തിരിച്ചറിയുന്നത്.

ഖാർകിവിലെ ജീവിതം ദുഷ്‌കരമാണ്. വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്, ചൂടാക്കൽ,നിരവധി വീടുകൾ നശിച്ചു, ജോലിയുടെ അഭാവമുണ്ട്, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ മേഖലയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ആളുകൾ നഗരത്തിൽ എത്തുന്നത് തുടരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ സ്‌ഫോടനങ്ങൾ നടക്കുന്നു. ഈ ദുരിതങ്ങൾക്ക് നടുവിലാണ് ബാല്യകാലം നഷ്ടപെട്ട കുരുന്നുകളുടെ സന്തോഷം വീണ്ടെടുക്കുവാൻ വേണ്ടി കാരിത്താസ് ഈ ചിത്രകലാമത്സരം സംഘടിപ്പിച്ചത്. നൂറുകണക്കിന് ചിത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയിൽ ഒന്ന് പോലും ആവർത്തിക്കപ്പെട്ടിരുന്നില്ലയെന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2023, 22:20