തിരയുക

ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക് ബലിയർപ്പണവേളയിൽ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക് ബലിയർപ്പണവേളയിൽ 

ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭ ആരാധനാക്രമകലണ്ടർ പരിഷ്‌ക്കരിച്ചു

ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാ, 2023 സെപ്റ്റംബർ ഒന്നു മുതൽ തങ്ങളുടെ ആരാധനാക്രമകലണ്ടർ, ഗ്രിഗോറിയൻ പാരമ്പര്യമനുസരിച്ച് പരിഷ്‌ക്കരിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയിലെ അംഗങ്ങൾ പ്രധാന തിരുനാളുകളും, ആരാധനാക്രമവത്സരവും നാളിതുവരെ പിന്തുടർന്നത് ജൂലിയൻ കലണ്ടർ പ്രകാരമായിരുന്നു. എന്നാൽ ബൈസന്റയിൻ പാരമ്പര്യത്തിൽ പുതിയ ആരാധനാവർഷം തുടങ്ങുന്ന സെപ്റ്റംബർ ഒന്ന് മുതൽ ഗ്രിഗോറിയൻ കലണ്ടർ പിന്തുടർന്നുകൊണ്ട് ആരാധനക്രമ ആചരണത്തിൽ പരിഷ്‌കാരം വരുത്തുവാനാണ് പുതിയ തീരുമാനം. ഇതനുസരിച്ച് പ്രധാന തിരുനാളുകളായ ജനന തിരുനാൾ, പ്രത്യക്ഷീകരണ തിരുനാൾ, വിശുദ്ധരുടെ തിരുനാളുകൾ എന്നിവയുടെ  തീയതികളിൽ മാറ്റം വരും.

ഫെബ്രുവരി 1 ,2 തീയതികളിൽ നടന്ന ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭ മെത്രാൻ സിനഡിനു ശേഷം മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ളാവ് ഷെവ്ച്ക്ക് അറിയിച്ചതാണ് ചരിത്രപരമായ ഈ മാറ്റം.വിശ്വാസികളിൽ ഏകദേശം തൊണ്ണൂറു ശതമാനവും ഈ പരിഷ്കരണം വേണമെന്ന് ആവശ്യപ്പെടുകയും, തദനുസരണം നിലനിന്നിരുന്ന പല വേർതിരിവുകളും ഐക്യത്തിലേക്ക് വഴി മാറുമെന്നും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.

2025-ൽ നടക്കുന്ന കൗൺസിൽ ഓഫ് നിസിയയുടെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, എല്ലാ ക്രിസ്ത്യാനികൾക്കും ഒരു പൊതു തീയതി കണ്ടെത്തുന്നതിനായി, ഉന്നതതല ചർച്ചകളുടെ നല്ല ഫലം പ്രതീക്ഷിച്ച് ഓർത്തഡോക്‌സുകാർക്കൊപ്പം ഈസ്റ്റർ ആഘോഷിക്കുന്നത് തുടരും, ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2023, 12:34