തിരയുക

വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചുള്ള വിശുദ്ധകുർബാനമധ്യേ ഫ്രാൻസിസ് പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചുള്ള വിശുദ്ധകുർബാനമധ്യേ ഫ്രാൻസിസ് പാപ്പാ 

വിശുദ്ധർ സാക്ഷികൾ: ഫ്രാൻസിസ് പാപ്പാ

വിശ്വാസികൾ എന്ന നിലയിൽ നാമാരാധിക്കുന്ന എല്ലാ വിശുദ്ധരും, വിവിധ രീതികളിൽ നമ്മെ, ഏക കർത്താവും, ദൈവവും മനുഷ്യരും തമ്മിലുള്ള മദ്ധ്യസ്ഥനുമായ യേശുക്രിസ്തുവിലേക്കാണ് നയിക്കുക എന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായി ശ്ളീഹായുടെ തിരുന്നാളുമായി ബന്ധപ്പെട്ട്, എഴുതിയ സന്ദേശത്തിലാണ്, വിശുദ്ധർ ക്രിസ്തുവിലേക്ക് നമ്മെ നയിക്കുന്ന വിശ്വാസസാക്ഷികളാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.

പാപത്താൽ സ്വാധീനിക്കപ്പെട്ട് എത്ര ദുർബലരായ മനുഷ്യരാണ് നാമെങ്കിലും, നമ്മുടെ ജീവിതത്തിലും വിശുദ്ധി പൂവണിയാൻ സാധ്യതയുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നവരാണ് വിശുദ്ധർ എന്ന്, മത്തായിശ്ലീഹായുടെ ജീവിതവുമായി ബന്ധപ്പെട്ട്, പാപ്പാ എഴുതി.

വിശുദ്ധ മത്തായി (#SaintMatthew) എന്ന ഹാഷ്‌ടാഗോടുകൂടി, യേശുവിന്റെ ശിഷ്യരിൽ ഒരുവനായ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ ദിവസമായ സെപ്റ്റംബർ 21-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, സഭയിൽ വിശുദ്ധരുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ മനുഷ്യരുടെയും വിശുദ്ധിയിൽ അവർക്കുള്ള പങ്കിനെക്കുറിച്ചും, പാപ്പാ ഉദ്ബോധിപ്പിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Saints are witnesses whom we venerate and who in thousands of different ways bring us to Jesus Christ, the only Lord and Mediator between God and humanity. They remind us that holiness can blossom even in our lives, however weak and marked by sin. #SaintMatthew

IT: I santi sono testimoni che veneriamo e che in mille modi diversi ci rimandano a Gesù Cristo, unico Signore e Mediatore tra Dio e l’uomo. Essi ci ricordano che anche nella nostra vita, pur debole e segnata dal peccato, può sbocciare la santità. #SanMatteo

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2021, 15:07