തിരയുക

ചെമിൻ-ന്യൂഫ് Political Fraternity അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. ചെമിൻ-ന്യൂഫ് Political Fraternity അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ.  

പാപ്പാ: നിങ്ങളോടു വിയോജിക്കുന്നവരുമായി സംവാദിക്കുക

ഷെമ നെഫ് സമൂഹത്തിലെ "രാഷ്ട്രീയ സാഹോദര്യത്തിന്റെ" (Political Fraternity) ഒരു സംഘം അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും മനുഷ്യരാശിയുടെ നന്മയ്ക്കായി കൂടിക്കാഴ്ച്ച പ്രോത്സാഹിപ്പിക്കുന്നതിനും നടപടിയെടുക്കുന്നതിനുമുള്ള

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

18 മുതൽ 35 വയസ്സുവരെ പ്രായമുള്ളവരും, വിവിധ രാജ്യങ്ങളിൽ നിന്നും രാഷ്ട്രീയ സംസ്കാരങ്ങളിൽ നിന്നും, പൊതുനന്മയ്ക്കും ദരിദ്രർക്കും വേണ്ടിയുള്ള ഒരേ അഭിനിവേശത്താൽ പ്രചോദിതരായവരും ദൈവത്തിന്റെ ഹൃദയത്തിനനുസരിച്ച് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ഉത്സുകരായ യുവജനങ്ങളെ ഷെമ-നെഫ് രാഷ്ട്രീയ സാഹോദര്യം ഒരുമിച്ച് കൊണ്ടുവരുന്നു.

തിങ്കളാഴ്ച വത്തിക്കാനിൽ ഷെമ- നെഫ് Political Fraternity യുടെ ഒരു സംഘത്തെ അഭിസംബോധന  ചെയ്ത അവസരത്തിൽ ക്രൈസ്തവർക്കായുള്ള രാഷ്ട്രീയത്തിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് പാപ്പാ  ഒരു ചിന്ത പങ്കുവച്ചു.

രാഷ്ട്രീയം ഒരു കൂടികാഴ്ച

ഒന്നാമതായി, രാഷ്ട്രീയം കൂടിക്കാഴ്ച്ചയുടെ കലയാണെന്ന് പാപ്പാ പറഞ്ഞു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആദരവോടെയുള്ള സംവാദത്തിന്റെ ഭാഗമായി മറ്റുള്ളവരോടുള്ള തുറവും അവരുടെ വ്യത്യാസങ്ങളെ അംഗീകരിക്കുന്നതും ഈ കൂടിക്കാഴ്ചയിൽ ഉൾപ്പെടുന്നുവെന്ന് പാപ്പാ പറഞ്ഞു.

നാം നമ്മുടെ ശത്രുക്കളെ സ്നേഹിക്കണമെന്ന് സുവിശേഷം ആവശ്യപ്പെടുന്നു. ഇതിനർത്ഥം "രാഷ്ട്രീയ കൂടികാഴ്ചകളെ, പ്രത്യേകിച്ച് നമ്മോടു വിയോജിക്കുന്നവരുമായുള്ള  കൂടികാഴ്ചകകളെ  സാഹോദര്യപരമായ കൂടിക്കാഴ്ചകളായി കാണാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ്.

മറ്റുള്ളവരെ നാം കാണുന്ന രീതി മാറ്റാനും അവരെ അംഗീകരിക്കാനും ആദരിക്കാനും  ആവശ്യപ്പെടുന്ന  ഒരു മനോഭാവമാണിത് എന്ന് പാപ്പാ വിശദീകരിച്ചു. ഇത്തരം ഒരു ഹൃദയപരിവർത്തനം കൂടാതെ, രാഷ്ട്രീയം പലപ്പോഴും അക്രമാസക്തമായ കുടികാഴ്ചയിലേക്ക് മാറുമെന്ന് വെളിപ്പെടുത്തിയ പാപ്പാ  അവിടെ ആളുകൾ സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാനും പൊതുനന്മയെക്കാൾ കൂടുതൽ  പ്രത്യേക താൽപ്പര്യങ്ങൾ പിന്തുടരാനും ശ്രമിക്കുമെന്നും അത് "സംഘർഷത്തിന്മേൽ ഐക്യം പ്രബലപ്പെടും" എന്ന തത്വത്തിന് വിരുദ്ധമാണ്  (cf. എവഞ്ചേലി ഗൗദിയും 226-230) എന്നും വിശദീകരിച്ചു.

പരിചിന്തനം

ക്രൈസ്തവ വീക്ഷണത്തിൽ ചിന്തകൾ പങ്കുവയ്ക്കേണ്ടത് തുല്യ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. രാഷ്ട്രീയം പൊതുനന്മയെ പിന്തുടരേണ്ടതുണ്ടെന്നും അത് "വ്യത്യസ്ഥവും പലപ്പോഴും എതിർ താൽപ്പര്യങ്ങളും തമ്മിലുള്ള  സംഘർഷത്തിലൂടെയല്ല" എന്നും നാം തിരിച്ചറിയണമെന്നും പാപ്പാ നിർദ്ദേശിച്ചു. ഈ പൊതു പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നമ്മുടെ ദിശനോക്കു യന്ത്രം സുവിശേഷമാണ് എന്ന് അനുസ്മരിപ്പിച്ച പാപ്പാ അത് ദൈവം സ്നേഹിക്കുന്ന മനുഷ്യരാശിയെക്കുറിച്ചുള്ള അഗാധമായ, അസന്ദിഗ്ദ്ധമായ ദർശനം ലോകത്തിലേക്ക് കൊണ്ടുവരുന്നുവെന്നും പങ്കുവച്ചു.

പ്രവർത്തനം

രാഷ്ട്രീയ സാഹോദര്യം ചർച്ചകൾക്കും വിനിമയത്തിനുമുള്ള ഒരു വേദി മാത്രമാകാതെ അത് പ്രതിബദ്ധതയുടെ മൂർത്തമായ രൂപങ്ങളിലേക്കും നയിക്കപ്പെടുന്നു എന്ന് കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പാപ്പാ അവരെ അറിയിച്ചു. ക്രിസ്ത്യാനികൾ എന്ന നിലയിൽ, നാം എപ്പോഴും യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം. നമ്മുടെ ആശയങ്ങളെ കഠിനമായ യാഥാർത്ഥ്യവുമായി അഭിമുഖീകരിക്കണം. അല്ലെങ്കിൽ വേഗത്തിൽ മാറിപ്പോകുന്ന മണലിലാവും നാം  പണിയുക. "ആശയങ്ങളേക്കാൾ യാഥാർത്ഥ്യങ്ങൾ പ്രധാനമാണ്" എന്ന് നാം മറക്കരുത്. പാപ്പാ കൂട്ടിചേർത്തു.

കുടിയേറ്റക്കാരും പരിസ്ഥിതിയും

കുടിയേറ്റക്കാർക്കും പരിസ്ഥിതിക്കും വേണ്ടി ഈ സമൂഹം ചെയ്യുന്ന പ്രവർത്തനങ്ങളെ പാപ്പാ അനുസ്മരിക്കുകയും, പാവപ്പെട്ടവരുടെ ശബ്ദം കേൾക്കുന്നതിനായി പാരീസിലെ തൊഴിലാളി വർഗ്ഗത്തിന്റെ ഇടയിൽ ഒരുമിച്ചു ജീവിക്കാൻ അതിലെ ചില അംഗങ്ങൾ തിരഞ്ഞെടുത്തതിലുള്ള തന്റെ അഭിനന്ദനം അറിയിച്ച പാപ്പാ ദരിദ്രരുടെ സ്വരം ശ്രവിക്കുക എന്നത് രാഷ്ട്രീയ ജീവിതത്തിൽ ഏർപ്പെടാനുള്ള ഒരു ക്രിസ്തീയ രീതിയാണ് എന്ന് വ്യക്തമാക്കി.

കൂടികാഴ്ച, പരിചിന്തനം, പ്രവർത്തനം എന്നിവ ക്രൈസ്തവ അവബോധത്തിൽ ഒരു രാഷ്ട്രീയ കർമ്മ പരിപാടിയാണ് എന്ന് പാപ്പാ പറഞ്ഞു. സംഘർഷങ്ങളിൽ എപ്പോഴും ഐക്യം വിജയിക്കണമെന്ന തന്റെ അഭ്യർത്ഥന ആവർത്തിച്ചുകൊണ്ട്, "യേശുക്രിസ്തുവിനെ അനുകരിച്ച്", "പരിശുദ്ധാത്മാവിനെ ശ്രദ്ധയോടെ ശ്രവിച്ചുകൊണ്ട്" തങ്ങളുടെ പാതയിൽ മുന്നോട്ടുപോകാൻ അവിടെ സന്നിഹിതരായവരെ പാപ്പാ ക്ഷണിച്ചു. അങ്ങനെ പിയൂസ് പതിനൊന്നാമൻ പാപ്പാ നിർവ്വചിച്ചതുപോലെ, രാഷ്ട്രീയത്തെ "ചെവിയുടെ പരമോന്നത രൂപമായി" പരിശീലിക്കാം. പാപ്പാ ഉപസംഹരിച്ചു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2022, 15:49