തിരയുക

ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗ മാർപാപ്പായോടൊപ്പം ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗ മാർപാപ്പായോടൊപ്പം  

വത്തിക്കാൻ രാജ്യത്തിന് പുതിയ ഗവർണർ

വത്തിക്കാൻ രാജ്യത്തിന്റെ പുതിയ ഗവർണറെയും വത്തിക്കാൻ രാജ്യത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റിനെയും ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഭിവന്ദ്യ ഫെർണാണ്ടോ വേർഗെസ് അൽസാഗയെ (Bishop Fernando Vérgez Alzaga, L.C.) പുതിയ വത്തിക്കാൻ ഗവർണറായി മാർപാപ്പാ നിയമിച്ചു. ഇത്രയും നാൾ വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രെട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. പുതിയ നിയമനത്തോടെ, ഇത്രയും നാല് വില്ലാമാഞ്ഞ ദി പ്രോകോൺസൊളാരെയുടെ (Villamagna in Proconsulari) സ്ഥാനികമെത്രാനായിരുന്ന അദ്ദേഹത്തെ ആർച്ബിഷപ്പ് പദവിയിലേക്കും പാപ്പാ ഉയർത്തി. 1945 മാർച്ചിൽ സ്പെയിനിലാണ് ഇദ്ദേഹം ജനിച്ചത്. ഒക്ടോബര് 1-)o തീയതിമുതലാണ് പുതിയ നിയമനം പ്രാബല്യത്തിൽ വരിക.

ഇറ്റാലിയൻ വംശജനായ കർദ്ദിനാൾ ജ്യുസെപ്പെ ബെർത്തെല്ലോ (Cardinal Giuseppe Bertello) ആയിരുന്നു 2012 മുതൽ വത്തിക്കാൻ ഗവർണർ സ്ഥാനം നിർവ്വഹിച്ചിരുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2021, 16:53