തിരയുക

ദുബായ് എക്സ്പോയിൽ പരിശുദ്ധ സിംഹാസന പ്രദർശന കൂടാരം. ദുബായ് എക്സ്പോയിൽ പരിശുദ്ധ സിംഹാസന പ്രദർശന കൂടാരം. 

ദുബായ് എക്സ്പോയിൽ പരിശുദ്ധസിംഹാസന പ്രദർശന കൂടാരത്തിലേക്ക് സന്ദർശനം

"കലയും, സംസ്‌കാരവും, വിശ്വാസവും നിറഞ്ഞ അനുഭവം പങ്കുവയ്ക്കാൻ കുട്ടികളുമായി മടങ്ങുന്ന രക്ഷിതാക്കൾ. " ഇസ്‌ലാമുമായുള്ള ബന്ധത്തിന്റെ പേരിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ വത്തിക്കാൻ ഒരുക്കിയ പ്രദർശനം കണ്ട നിരവധി സന്ദർശകരുടെ പ്രതികരണം ഇതാണ്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

യുണൈറ്റഡ് അറബ് എമിറേറ്റിൽ, പരിശുദ്ധ സിംഹാസനം ഒരു മതപരമായ യാഥാർത്ഥ്യം മാത്രമല്ല, വലിയ പൈതൃകമുള്ള ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണെന്ന് പലർക്കും കാണാനിടയായി. ദുബായിലെ ആഗോള പ്രദർശനത്തിൽ തയ്യാറാക്കിയിരിക്കുന്ന പരിശുദ്ധ സിംഹാസനത്തിന്റെ കൂടാരം സംവാദത്തിന്റെ അന്തരഫലമായി കാണാം.

ഫ്രാൻസിസ്‌ക്കൻ യുവാക്കളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയ നിരവധി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുമായി വീണ്ടും മടങ്ങാൻ തീരുമാനിച്ചിട്ടുള്ളതായി പ്രദർശനത്തിന്റെ  കലാശിൽപ്പസംവിധായകനായ  മോൺ. തോമസ് ട്രാഫ്‌നി പറഞ്ഞു. അതുവഴി ഈ അനുഭവം എത്ര മനോഹരവും പ്രബോധനപരവുമാണെന്ന് കുട്ടികൾക്കും അറിയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേകിച്ചും, 1219-ലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയും ഈജിപ്തിലെ സുൽത്താൻ അൽ-മാലിക് അൽ-കാമിലും തമ്മിലുള്ള കൂടിക്കാഴ്ച മുതൽ, ഫ്രാൻസിസ് പാപ്പയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയ്യിബും സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിൽ ഒപ്പുവച്ച 2019- ലെ അബുദാബിയിലെ കൂടിക്കാഴ്ച വരെയുള്ള, ഇസ്‌ലാമും ക്രിസ്തുമതവും തമ്മിലുള്ള കൂട്ട്കെട്ടിന്റെയും ബന്ധത്തിന്റെയും പാതയെക്കുറിച്ച് കൂടുതൽ ആഴമായ വിവരങ്ങൾ നൽകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2021, 10:59