തിരയുക

ജോൺ പോൾ ഒന്നാമൻ പാപ്പാ ജോൺ പോൾ ഒന്നാമൻ പാപ്പാ  

ജോൺ പോൾ ഒന്നാമ൯ പാപ്പാ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക്

2022 സെപ്റ്റംബർ നാലാം തീയതിയാണ് ഔദ്യോഗികമായി പ്രഖ്യാപനം ചെയ്യപ്പെടുക.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

വിശുദ്ധരുടെ നാമകരണത്തിനായുള്ള  പൊന്തിഫിക്കൽ  കോൺഗ്രിഗേഷൻ 2022 സെപ്റ്റംബർ 4ന് ജോൺ പോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്  ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നറിയിച്ചു. 34 ദിവസം മാത്രം സഭാ ശ്രേഷ്ഠനായിരുന്ന ജോൺ പോൾ ഒന്നാമൻ പാപ്പാ വഴി സിദ്ധിച്ച അത്ഭുതം അംഗീകരിക്കുന്ന പ്രമാണത്തിന് ഫ്രാൻസിസ് പാപ്പാ അംഗീകാരം നൽകിയതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. 2022 സെപ്റ്റംബർ 4ന് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ജോൺ പോൾ ഒന്നാമൻ പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. കഴിഞ്ഞ ഒക്ടോബറിലാണ് ഫ്രാൻസിസ് പാപ്പാ ജോൺ പോൾ ഒന്നാമന്റെ മദ്ധ്യസ്ഥത വഴി ലഭിച്ച അത്ഭുതം അംഗീകരിക്കുന്ന പ്രമാണത്തിൽ ഒപ്പ് വച്ചത്.

അത്ഭുതം

അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ തീവ്രമായ മസ്തിഷ്ക്ക വീക്കവും, മാരകമായ അപസ്മാര രോഗവും, പഴുപ്പും നിറഞ്ഞ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ലഭിച്ച സൗഖ്യമാണ് സഭാ അംഗീകരിച്ച ജോൺ പോൾ ഒന്നാമൻ പാപ്പായുടെ അത്ഭുതം. 2021 ഒക്ടോബർ 13ന് ഫ്രാൻസിസ് പാപ്പാ ഇറക്കിയ ഒരു പ്രമാണത്തിലൂടെ അൽഭുതം അംഗീകരിച്ച് സ്ഥിരീകരിച്ചു.

ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സാക്ഷ്യം

2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നാമകരണവുമായി ബന്ധപ്പെട്ട് വിസ്തരിച്ച 21 സാക്ഷികളിൽ  ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സാക്ഷ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഒരു പാപ്പാ തന്റെ  മുൻഗാമിയെക്കുറിച്ച് മുഖാമുഖം സാക്ഷ്യം നൽകുന്നത് ഇതാദ്യമായാണ്. 

ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ നാളുകൾ സഭയെ നയിച്ച പാപ്പായാണ് ജോൺ പോൾ ഒന്നാമൻ എങ്കിലും അദ്ദേഹം "പുഞ്ചിരിക്കുന്ന പാപ്പാ" എന്ന വിശേഷണത്താൽ ശാശ്വത സ്മരണ നിലനിർത്തികൊണ്ടാണ് വിടവാങ്ങിയത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2021, 10:50