തിരയുക

യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയുടെ പുതിയ അദ്ധ്യക്ഷൻ, പോളണ്ടിൻറെ വിദേശകാര്യമന്ത്രി സ്ബിഗിനേവ് റാവ് (ZBIGNIEW RAU) യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയുടെ പുതിയ അദ്ധ്യക്ഷൻ, പോളണ്ടിൻറെ വിദേശകാര്യമന്ത്രി സ്ബിഗിനേവ് റാവ് (ZBIGNIEW RAU)  

ഇന്നിൻറെ അവസ്ഥകളെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തണം, മോൺസിഞ്ഞോർ യാനുസ് ഉർബൻചിക്ക്!

യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയുടെ (OSCE) അദ്ധ്യക്ഷനായി സ്ഥാനമേറ്റ പോളണ്ടിൻറെ വിദേശകാര്യ മന്ത്രി സ്പബിഗിനേവ് റാവിന് പരിശുദ്ധസിംഹാസനത്തിൻറെ ആശംസകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബഹുമാനവും പരസ്പര ധാരണയും സഹകരണത്തിൻറെ അടിത്തറയാണെന്ന്, യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയിൽ (OSCE) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരപ്രതിനിധിയായ മോൺസിഞ്ഞോർ യാനുസ് ഉർബൻചിക്ക്(Janusz Urbańczy).

ഈ സംഘടനയുടെ അദ്ധ്യക്ഷസ്ഥാനം പോളണ്ടിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അന്നാടിൻറെ വിദേശകാര്യമന്ത്രി സ്ബിഗിനേവ് റാവ് (ZBIGNIEW RAU) ഏറ്റെടുത്തതിനെ തുടർന്ന് വ്യാഴാഴ്‌ച (13/01/22) അതിൻറെ ആസ്ഥാനത്ത്, ഓസ്ത്രിയായുടെ തലസ്ഥാനനഗരമായ, വിയെന്നയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷമാപൂർവ്വകവും രചനാത്മകവുമായ സംഭാഷണത്തിലൂടെ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് അകൽച്ചയുടെയൊ സംഘർഷത്തിൻറെയൊ ആയ നിലവിലെ അവസ്ഥ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തേണ്ടത് പ്രഥമവും പ്രധാനവുമായി ആവശ്യമാണെന്ന വസ്തുതയും മോൺസിഞ്ഞോർ ഉർബൻചിക്ക് ചൂണ്ടിക്കാട്ടി.

രാഷ്ട്രങ്ങൾ തമ്മിലുള്ള രചനാത്മക സംഭാഷണത്തിനായി നിരവധിയായ പരിശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും യുദ്ധത്തിൻറെയും സംഘർഷത്തിൻറെയും കാതടപ്പിക്കുന്ന സ്വരം തീവ്രതരമായിക്കൊണ്ടിരിക്കയാണെന്ന ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.

കോവിദ് 19 മഹാമാരിയുടെ വ്യാപനം, കാലവസ്ഥ വ്യതിയാനം പരിസ്ഥിതി നാശം, പട്ടിണി തുടങ്ങിയവ വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും മോൺസിഞ്ഞോർ ഉർബൻചിക്ക് സൂചിപ്പിച്ചു.

യൂറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയുടെ നേതൃത്വസ്ഥാനം ഏറ്റെടുക്കുന്ന സ്ബിഗിനേവ് റാവിന് പരിശുദ്ധസിംഹാസനത്തിൻറെ ആശംസകൾ നേർന്ന അദ്ദേഹം ഈ സംഘടനയുടെ അധികാരസീമയ്ക്കകത്തും പുറത്തും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പുവരുത്താൻ ഈ സംഘടനയ്ക്കു കഴിയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

എല്ലാവരുടെയും സ്വരം ശ്രവിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്താൻ സ്ബിഗിനേവിൻറെ നേതൃത്വത്തിനു കഴിയട്ടെയെന്ന് മോൺസിഞ്ഞോർ ഉർബൻചിക്ക് ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2022, 14:41