തിരയുക

ഫ്രാൻസിസ് പാപ്പാ ജനുവരി അഞ്ചാം തീയതിയിൽ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ ജനുവരി അഞ്ചാം തീയതിയിൽ പൊതുകൂടിക്കാഴ്ചാവേളയിൽ  (Vatican Media)

വത്തിക്കാൻ: പൊതുകൂടിക്കാഴ്ച്ചയിൽ വായനക്കാരായി സമർപ്പിതരും അൽമായരും

ഫ്രാൻസിസ് പാപ്പാ അനുവദിക്കുന്ന ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ച സംബന്ധിച്ച് വത്തിക്കാൻ വാർത്താവിതരണകാര്യാലയം നൽകിയ അറിയിപ്പ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2022 ജനുവരി അഞ്ചാം തീയതി മുതൽ ഫ്രാൻസിസ് പാപ്പാ ബുധനാഴ്ചകളിൽ വത്തിക്കാനിൽ വച്ച് നൽകുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ വായനക്കാരായി സമർപ്പിതരും അൽമായരും ഉണ്ടാകുമെന്ന് വത്തിക്കാൻ വാർത്താവിതരണകാര്യാലയം അറിയിച്ചു. സാധാരണയായി പാപ്പായുടെ പൊതുകൂടിക്കാഴ്ചാവേളയിൽ, ഫ്രാൻസിസ് പാപ്പാ നൽകുന്ന ഉദ്ബോധനങ്ങളുടെ വിവിധ ഭാഷകളിലുള്ള പരിഭാഷകൾ നൽകുന്നതും, സന്ദേശങ്ങൾ വായിക്കുന്നതും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്ററിലെ വിവിധ ഭാഷാവിഭാഗങ്ങളിൽ സേവനമനുഷ്‌ഠിക്കുന്ന വൈദികരാണ്. എന്നാൽ ഇനിമുതൽ ഈ സേവനത്തിന് വത്തിക്കാൻ കുരിയയിലെ വിവിധ ഡികാസ്റ്ററികളിൽ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരുമായ സമർപ്പിതരും അൽമായരും ഉണ്ടാകും. ഇതനുസരിച്ച് ജനുവരി അഞ്ചാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ സ്പാനിഷ് ഭാഷയിൽ ഒരു സന്യസ്ഥയും, ഇംഗ്ലീഷ് ഭാഷയിൽ ഒരു അൽമായനുമാണ് സന്ദേശങ്ങൾ വായിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2022, 16:37