തിരയുക

കർദ്ദിനാൾ ടർക്സൺ കർദ്ദിനാൾ ടർക്സൺ  (Vatican Media)

കർദ്ദിനാൾ ടർക്സൺ സയൻസിനും, സാമൂഹ്യശാസ്ത്രങ്ങൾക്കും വേണ്ടിയുള്ള അക്കാദമികളുടെ ചാൻസലർ

രണ്ട് വത്തിക്കാൻ അക്കാദമികളുടെയും ചാൻസലറായി കർദ്ദിനാൾ പീറ്റർ കോഡ്വോ അപ്പിയാ ടർക്സൻ, ജൂൺ ആറിന് ചുമതലയേറ്റെടുക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇത്രയും നാൾ സയൻസ് വിഷയങ്ങൾക്കുവേണ്ടിയുള്ള അക്കാദമിയുടെയും സാമൂഹ്യശാസ്ത്രങ്ങൾക്ക് വേണ്ടിയുള്ള അക്കാദമിയുടെയും ചാൻസലർ ആയി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ് മർച്ചെല്ലോ സാഞ്ചെസ് സോറോന്തോ നൽകിയ രാജിക്കത്ത് ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചതിനെത്തുടർന്ന്, ജൂൺ മാസം ആറാം തീയതി, കർദ്ദിനാൾ ടർക്സൺ തൽസ്ഥാനം ഏറ്റെടുക്കണമെന്ന് പാപ്പാ തീരുമാനിച്ചു.

ഏപ്രിൽ നാലിനാണ്, ഘാനയിൽനിന്നുള്ള കർദ്ദിനാൾ പീറ്റർ കോഡ്വോ അപ്പിയാ ടർക്സനെ ഫ്രാൻസിസ് പാപ്പാ, മേലുദ്ധരിച്ച രണ്ട് അക്കാദമികളുടെയും ചാൻസലർ ആയി നിയമിച്ചത്.

എഴുപത്തിമൂന്നുകാരനായ കർദ്ദിനാൾ ടർക്സൺ 2016 മുതൽ 2022 ജനുവരി 1 വരെ, സമഗ്രവികസനത്തിനായുള്ള വത്തിക്കാൻ ദിക്കാസ്റ്ററിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചിരുന്നു. 2003 ഒക്ടോബർ 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാളായി തിരഞ്ഞെടുത്തത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2022, 16:09