തിരയുക

കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി   (AFP or licensors)

സമാധാനത്തിന് സംഘാത യത്നം ആവശ്യമെന്ന് കർദ്ദിനാൾ പീയെത്രൊ പരോളിൻ!

ആഗോളതലത്തിലുള്ളതും സ്ഥായിയുമായ സമാധാന പദ്ധതിക്ക് സംഭാവന ചെയ്യാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിവേകശൂന്യമായ ആക്രമണത്താൽ മുദ്രിതമായ ഈ കാലഘട്ടത്തിൽ പരിശുദ്ധസിംഹാസനം സമാധാനത്തിനും നീതിക്കും സാഹോദര്യത്തിനും വേണ്ടിയുള്ള സംരംഭങ്ങൾക്ക് സംഭാവനയേകാൻ പ്രതിജ്ഞാബദ്ധമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

മാൾട്ടയുടെ സോവെറിൻ മിലിട്ടറി ഓർഡറും മൊറോക്കോ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ കാര്യാലയവും  റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ സംഭാഷണം, പൊതുനന്മ എന്നിവെയ അധികരിച്ചു സംഘടിപ്പിച്ച ഒരു സമ്മേളനത്തെ തിങ്കളാഴ്‌ച (16/05/22) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിദ് 19 മഹാമാരിയും ഉക്രൈയിനെതിരായ യുദ്ധവും ഇന്ന് സമാധാന പദ്ധതികൊണ്ട് പ്രതികരിക്കേണ്ട വലിയ ആശങ്കയാണെന്ന് കർദ്ദിനാൾ പരോളിൽ പറയുന്നു.

നമ്മുടെ ലോകം സമാധാനത്തിനായി ദാഹിക്കുന്നുവെന്നും അദൃശ്യമായ ഈ നന്മ സകലരുടെയും പരിശ്രമവും സംഭാവനയും ആവശ്യപ്പെടുന്നുവെന്നും മനുഷ്യവ്യക്തിയുടെ പവിത്രമായ ഔന്നത്യവും പൊതുനന്മയോടുള്ള ആദരവും കേന്ദ്രസ്ഥാനത്ത് പ്രതിഷിഠിക്കുന്ന ഒരു പ്രവർത്തന ശൈലി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തിലുള്ളതും സ്ഥായിയുമായ സമാധാന പദ്ധതിക്ക് സംഭാവന ചെയ്യാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും കർദ്ദിനാൾ പരോളിൻ ഓർമ്മിപ്പിക്കുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2022, 13:09