തിരയുക

ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായും ആർച്ച്ബിഷപ് ഗേങ്സ്വൈനും - ഫയൽ ചിത്രം ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായും ആർച്ച്ബിഷപ് ഗേങ്സ്വൈനും - ഫയൽ ചിത്രം  (ANSA)

"കർത്താവെ നിന്നെ ഞാൻ സ്നേഹിക്കുന്നു" ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ

2022 ഡിസംബർ മുപ്പത്തിയൊന്നാം തീയതി കാലം ചെയ്ത പാപ്പാ എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അവസാനവാക്കുകൾ "കർത്താവെ നിന്നെ ഞാൻ സ്നേഹിക്കുന്നു" എന്നായിരുന്നുവെന്ന് സെക്രട്ടറി ആർച്ച്ബിഷപ് ഗെയോർഗ് ഗാൻസ്വൈൻ അറിയിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഡിസംബർ മുപ്പത്തിയൊന്നാം തീയതി ഇറ്റാലിയൻ സമയം രാവിലെ ഒൻപത് മുപ്പത്തിനാലിനാണ് പാപ്പാ എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. മരിക്കുന്നതിന് ഏകദേശം ആറു മണിക്കൂർ മുൻപ് വെളുപ്പിനെ മൂന്നു മണിയോടെയാണ് മാർപ്പാപ്പ തന്റെ ഈ ലോകജീവിതത്തിലെ അവസാന വാക്കുകൾ ഉരുവിട്ടത്.എപ്പോഴും ദൈവസ്നേഹം മുറുകെ പിടിച്ചിരുന്ന പാപ്പായുടെ വാക്കുകളും അതുതന്നെയായിരുന്നു, "കർത്താവെ നിന്നെ ഞാൻ സ്നേഹിക്കുന്നു".

2016 ജൂൺ 28-ന്, തന്റെ മുൻഗാമിയുടെ പൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ 65-ാം വാർഷികത്തിൽ, ഫ്രാൻസിസ് മാർപാപ്പ റാറ്റ്സിംഗറുടെ പൗരോഹിത്യത്തിന്റെ നീണ്ട ചരിത്രത്തെ ഉൾക്കൊള്ളുന്ന "പശ്ചാത്തലത്തിന്റെ കുറിപ്പ്" അടിവരയിട്ടുകൊണ്ട്  വിശേഷിപ്പിച്ചതും ഇപ്രകാരമാണ്, "തനിക്കേറ്റവും പ്രിയപ്പെട്ടവനായ യേശുവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണമായിരുന്നു ജോസഫ് റാറ്റ്സിംഗറുടെ പൗരോഹിത്യ സേവനത്തിന്റെ താക്കോൽ."

ഈ വാക്കുകൾക്ക് അടിവരയിടുന്നതാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അവസാന വാക്കുകളും. ഈ വാക്കുകൾ ഉരുവിടുന്ന സമയത്ത് ജർമൻ സംസാരിക്കാത്ത ഒരു നേഴ്സ് മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. തുടർന്ന് അദ്ദേഹം മറ്റൊന്നും സംസാരിക്കാതെ നിത്യതയിലേക്ക് സാവധാനം ലയിക്കുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2023, 18:28