തിരയുക

കോക്‌സ് ബസാറിൽ കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തിന്റെ ദൃശ്യം കോക്‌സ് ബസാറിൽ കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തിന്റെ ദൃശ്യം 

ബംഗ്ലദേശ്: റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം

ബംഗ്ലദേശിലെ കോക്‌സ് ബസാറിലുള്ള റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ അഗ്നിബാധയുണ്ടായതായി യൂണിസെഫ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജനുവരി ഒൻപതിന് ബംഗ്ലദേശിലെ കോക്‌സ് ബസാറിലുള്ള റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ 300 ഷെൽട്ടറുകൾ കത്തിനശിക്കുകയും 500 എണ്ണം ഭാഗികമായി നശിക്കുകയും ചെയ്തുവെന്ന് ബംഗ്ലാദേശിലെ യുണിസെഫ് പ്രതിനിധി ഷെൽഡൺ യെറ്റ് അറിയിച്ചു. സംഭവത്തിൽ 7 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. യൂണിസെഫ് പിന്തുണയോടെ റോഹിങ്ക്യൻ അഭയാർത്ഥി കുട്ടികൾക്കായി നടത്തിവന്നിരുന്ന രണ്ട വിദ്യാഭ്യാസകേന്ദ്രങ്ങളും, ജലവിതരണത്തിനും, ശുചീകരണസൗകര്യങ്ങൾക്കും വേണ്ടിയുള്ള ഏതാണ്ട് ഇരുന്നൂറോളം ഘടകങ്ങളും ഈ അപകടത്തിൽ തകർന്നു. പതിനാറാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്.

അപകടത്തെത്തുടർന്നുണ്ടായ അടിയന്തിരാവസ്ഥയിൽ ഇതിൽപ്പെട്ട കുടുംബങ്ങളുടെയും, പ്രത്യേകിച്ച് കുട്ടികളുടെയും സഹായത്തിനായി യൂണിസെഫും സഹസംഘടനകളും പ്രവർത്തിച്ചുവരികയാണ്. തീപിടുത്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഭക്ഷണം, വെള്ളം, ശുചിത്വം, വസ്ത്രം, പാർപ്പിട ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രാഥമികാവശ്യങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുവരികയാണെന്ന് യൂണിസെഫ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 January 2022, 16:37