തിരയുക

 അരക്ഷിതാവസ്ഥയും കൊള്ളക്കാരുടെ ആക്രമണവും മരണവും നാശവും വേട്ടയാടുന്ന നൈജീരിയയിലെ സാംഫറ സംസ്ഥാനത്ത് സുരക്ഷാ സേന പട്രോളിംഗ് നടത്തുന്നു. അരക്ഷിതാവസ്ഥയും കൊള്ളക്കാരുടെ ആക്രമണവും മരണവും നാശവും വേട്ടയാടുന്ന നൈജീരിയയിലെ സാംഫറ സംസ്ഥാനത്ത് സുരക്ഷാ സേന പട്രോളിംഗ് നടത്തുന്നു.  

നൈജീരിയ: ഗ്രാമങ്ങളിൽ നടന്ന കൊള്ളക്കാരുടെ ആക്രമണത്തിൽ ഡസൻ കണക്കിനാളുകൾ വധിക്കപ്പെട്ടു

തട്ടിക്കൊണ്ടുപോകലുകളും ആക്രമണങ്ങളും ഏറ്റവുമധികം നാശം വിതച്ച സംസ്ഥാനങ്ങളിലൊന്നാണ് നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ സാംഫറ സംസ്ഥാനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2020-ന്റെ അവസാനം മുതൽ കൂട്ടമായ തട്ടിക്കൊണ്ടുപോകലുകളിലും മറ്റ് അക്രമാസക്തമായ കുറ്റകൃത്യങ്ങളിലും കുത്തനെമുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ തളർച്ചയ്ക്കിടയിൽ ക്രമസമാധാനം നിലനിർത്താൻ സർക്കാർ പാടുപെടുകയാണ്. നൈജീരിയയിലെ സാംഫറ സംസ്ഥാനത്ത് തോക്കുധാരികൾ 30 പേരെ വധിച്ചു.

വർഷങ്ങളായി സുരക്ഷാ പ്രതിസന്ധി നേരിടുന്ന ഈ പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ കൊള്ളക്കാർ കടന്നാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അങ്കയിൽ ആക്രമണം നടന്നത്, മോട്ടോർ ബൈക്കുകളിലെത്തിയ നൂറുകണക്കിന് സായുധ കൊള്ളക്കാർ എട്ട് ഗ്രാമങ്ങളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കാൻ തുടങ്ങി. നിരവധി കടകളും വീടുകളും അക്രമികൾ കത്തിച്ചതായി പരിസരവാസികൾ പറഞ്ഞു. ക്രമസമാധാനം നിലനിർത്താൻ സർക്കാർ പാടുപെടുന്ന സാഹചര്യത്തിൽ, 2020 അവസാനം മുതൽ ഈ പ്രദേശത്ത് തട്ടിക്കൊണ്ടുപോകലുകളിലും മറ്റ് അക്രമ കുറ്റകൃത്യങ്ങളിലും കുത്തനെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തോക്കുധാരികളെ സൈന്യം തടഞ്ഞെങ്കിലും മറ്റ് ചില വിശദാംശങ്ങൾ നൽകിയില്ല എന്ന് പ്രാദേശീയ ഗവർണറുടെ വക്താവ് പറഞ്ഞു. ഏറ്റവും പുതിയ ഈ അക്രമ പരമ്പരയിൽ പ്രതിരോധധന ശേഷിയില്ലാത്ത  കൂടുതൽ ഗ്രാമീണർ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് സ്ഥിരീകരിക്കാത്ത പ്രാദേശിക സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2022, 14:57