തിരയുക

ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല. ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല. 

പാപ്പായ്ക്ക് ആശംസകളേകി ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല!

പാപ്പായുടെ കോംഗൊ-സുഡാൻ സന്ദർശനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അക്രമത്താലും ദാരിദ്ര്യത്താലും മുദ്രിതമായ നാടുകളിലേക്കുള്ള പാപ്പായുടെ യാത്രയ്ക്ക് ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല മംഗളങ്ങൾ നേർന്നു.

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലേക്കും ദക്ഷിണ സുഡാനിലേക്കുമുള്ള ഫ്രാൻസീസ് പാപ്പായുടെ യാത്രയോടനുബന്ധിച്ച് പാപ്പായ്ക്ക് അയച്ച സന്ദേശത്തിലാണ് അദ്ദഹത്തിൻറെ ആശംസയുള്ളത്.

പാപ്പായുടെ ഈ യാത്ര, ആദരവ്, ഐക്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായവരോടുള്ള അടുപ്പവും വിശ്വാസവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന അവസരമാണെന്ന് പ്രസിഡൻറ് മത്തരേല്ല പറയുന്നു. കെട്ടുറപ്പിൻറെയും വികസനത്തിൻറെയും ചക്രവാളം സകലരുടെയും നന്മയ്ക്കായി തുറക്കുന്നതിനു കഴിയുന്ന ഏക അടിസ്ഥാനം ആദരവ്, ഐക്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവയാണെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.

ദക്ഷിണ സുഡാനിലേക്കുള്ള യാത്രയുടെ സവിശേഷതയായ എക്യുമെനിക്കൽ മാനം, ഭിന്നതകൾ തരണം ചെയ്യുന്നതിനും വ്യക്തിയുടെ ഔന്നത്യം പരിപോഷിപ്പിക്കുന്നതിനും ക്രൈസ്തവർ ഒരുമിച്ച് ചെയ്യേണ്ടുന്ന അനിവാര്യ സംഭാവനയെ ആവിഷ്ക്കരിക്കുമെന്ന തൻറെ പ്രത്യാശയും പ്രസിഡൻറ് മത്തരേല്ല പ്രകടിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2023, 12:40