തിരയുക

തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുണ്ടായ രൂക്ഷമായ ഭൂകമ്പത്തിൽ അകപ്പെട്ട ജനങ്ങൾ. തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുണ്ടായ രൂക്ഷമായ ഭൂകമ്പത്തിൽ അകപ്പെട്ട ജനങ്ങൾ.  (AFP or licensors)

തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും രൂക്ഷമായ ഭൂകമ്പം 1,900-ലധികം ജനങ്ങൾ കൊല്ലപ്പെട്ടു

കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

തിങ്കളാഴ്ച പുലർച്ചെ ഗാസിയാൻടെപ്പിന് സമീപം ജനങ്ങൾ ഉറങ്ങുന്നതിനിടെ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്തിൽ ആയിരങ്ങൾ മരിച്ചു. പ്രാദേശിക സമയം ഏകദേശം 1.30 ന് 7.5 തീവ്രതയുള്ള ഒരു പുതിയ ഭൂചലനം ഉണ്ടായി. ആദ്യ ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ മാത്രം 1,100-ലധികം ആളുകൾ കൊല്ലപ്പെടുകയും 5,300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തിന്റെ ദുരന്ത ഏജൻസി അറിയിച്ചു.

ഇരു രാജ്യങ്ങളിലും നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നതിനെത്തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ അശ്രാന്തം പരിശ്രമിക്കുകയാണ്. സഹായത്തിനായി  അന്താരാഷ്ട്ര അഭ്യർത്ഥന തുർക്കി പുറപ്പെടുവിച്ചതിന് പിന്നാലെ ലോക നേതാക്കൾ സഹായം അയക്കുമെന്ന് പ്രതിജ്ഞയെടുത്തു. തുർക്കി, സിറിയ, ലെബനൻ, സൈപ്രസ്, ഇസ്രായേൽ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. വലിയ ഭൂകമ്പങ്ങൾക്കുശേഷം സംഭവിക്കുന്നതുപോലെ തീജ്വാലകൾ ഉയരുകയും ചില നഗരങ്ങളിൽ നിരവധി തീപിടുത്തങ്ങൾ പൊട്ടിപ്പുറപ്പെടും ചെയ്തു. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആകെ എണ്ണം കൃത്യമായി റിപ്പോർട്ട് ചെയ്യാൻ കഴിയുന്നില്ല.  നാശനഷ്ടം ഗുരുതരമാണെന്ന് ബാധിത പ്രദേശത്തിന്റെ അധ്യക്ഷൻ അറിയിച്ചു.

കത്തീഡ്രൽ പൂർണ്ണമായും തകർന്നുവെന്നും  മണിമാളിക അപകടത്തിലാണ്  എന്നും മോൺ. പൗലോ ബിസെറ്റി പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2023, 15:32