ഭാരത സഭയിൽ രണ്ടു പുതിയ ഇടയന്മാർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കൊച്ചി രൂപതയുടെ പുതിയ മെത്രാനായി പ്രസ്തുത രൂപതാവൈദികനായ ആൻറണി കാട്ടിപ്പറമ്പിലിനെയും ബോംബെ അതിരൂപതയുടെ സഹായമെത്രാനായി വൈദികൻ സ്റ്റീഫൻ യൂസ്റ്റസ് വികട്ർ ഫെർണ്ടാസിനെയും പാപ്പാ നാമനിർദ്ദേശം ചെയ്തു.
ഒക്ടോബർ 25-ന് ശനിയാഴ്ചയാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ രണ്ടു നിയമന ഉത്തരവുകളും പുറപ്പെടുവിച്ചത്.
സഭാ കോടതി വികാരി (Judicial Vicar) സന്ന്യസ്തർക്കായുള്ള എപ്പിസ്കോപ്പൽ വികാരി വിശുദ്ധ യൗസേപ്പിൻറെ ഇടവക വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു നിയുക്ത മെത്രാൻ ആൻറണി കാട്ടിപ്പറമ്പിൽ.
കൊച്ചി രൂപതയിൽപ്പെട്ട മുണ്ടംവേലിയിൽ 1970 ഒക്ടോബർ 14-ന് ജനിച്ച അദ്ദേഹം 1998 ആഗസ്റ്റ് 15-ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽനിന്ന് ദൈവശാസ്ത്ര വിജ്ഞാനീയത്തിലും കാനോൻ നിയമത്തിലും ലൈസൻഷിയേറ്റ് കരസ്ഥമാക്കിയിട്ടുണ്ട് നിയുക്ത മെത്രാൻ ആൻറണി കാട്ടിപ്പറമ്പിൽ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: