മെത്രാന്മാർ അണിയുന്ന തൊപ്പി മെത്രാന്മാർ അണിയുന്ന തൊപ്പി  

നെയ്യാറ്റിൻകര രൂപതയ്ക്ക് പുതിയ മെത്രാൻ!

നെയ്യാറ്റിൻകര രൂപതാ മെത്രാൻ വിൻസെൻറെ സാമുവേൽ സ്ഥാനമൊഴിഞ്ഞു. തൽസ്ഥാനത്തേക്ക് പിന്തുടർച്ചാവകാമുള്ള മെത്രാൻ സെൽവരാജൻ ദാസൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നെയ്യാറ്റിൻകര ലത്തീൻരൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് സെൽവരാജൻ ദാസനെ പാപ്പാ നാമനിർദ്ദേശം ചെയ്തു.

ഈ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്ന അദ്ദേഹത്തെ ലിയൊ പതിനാലാമൻ പാപ്പാ ഒക്ടോബർ 18-ന് ശനിയാഴ്ചയാണ് രൂപതാഭരണസാരഥിയായി ഉയർത്തിയത്.

പ്രസ്തുത രൂപതയുടെ അജപാലകനായിരുന്ന ബിഷപ്പ് വിൻസെൻറ് സാമുവേൽ കാനൻ നിയമം അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ ഈ നിയമനം നടത്തിയത്.

1962 ജനുവരി 27-ന് വലിയവിളയിൽ ജനിച്ച ബിഷപ്പ് സെൽവരാജൻ ദാസൻ 1987 ഡിസമ്പർ 23-ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് നെയ്യാറ്റിൻകര രൂപത നിലവിൽ വന്നപ്പോൾ പ്രസ്തുത രൂപതയിൽ ചേരുകയുമായിരുന്നു. 2025 ഫെബ്രുവരി 8-ന് നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നിയമിതനായ അദ്ദേഹത്തിൻറെ മെത്രാഭിഷേകം മാർച്ച് 25-നായിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഒക്‌ടോബർ 2025, 15:35