നവവാഴ്ത്തപ്പെട്ട നിണസാക്ഷി പീറ്റർ പോൾ ഓറോസ്, ഉക്രൈയിൻ നവവാഴ്ത്തപ്പെട്ട നിണസാക്ഷി പീറ്റർ പോൾ ഓറോസ്, ഉക്രൈയിൻ 

പാപ്പാ: നവവാഴ്ത്തപ്പെട്ട ഒറോസ് ഉക്രൈയിൻ ജനതയ്ക്ക് ശക്തി പകരട്ടെ!

സെപ്റ്റംബർ 27-ന് ശനിയാഴ്ച ഉക്രൈയിനിലെ ബിൽക്കിയിൽ നിണസാക്ഷി പീറ്റർ പോൾ ഓറോസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. ഉക്രൈയിൻ ജനതയ്ക്കുവേണ്ടി ഈ നവവാഴ്ത്തപ്പെട്ടവൻറെ മാദ്ധ്യസ്ഥ്യം തേടാൻ പാപ്പാ ക്ഷണിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിൻ ജനതയ്ക്ക് യുദ്ധത്തിൻറെ നാടകീയാവസ്ഥയിലും വിശ്വാസത്തിലും പ്രത്യാശയിലും ഉറച്ചുനിൽക്കാൻ കഴിയുന്നതിനായി നവാഴ്ത്തപ്പെട്ട പീറ്റർ പോൾ ഓറോസ് പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിക്കുന്നു.

സെപ്റ്റംബർ 27-ന് ശനിയാഴ്ച ഉക്രൈയിനിലെ ബിൽക്കിയിൽ നിണസാക്ഷി പീറ്റർ പോൾ ഓറോസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് ലിയൊ പതിനാലാമൻ പാപ്പാ അന്ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അനുവദിച്ച പ്രത്യേക ജൂബിലി കൂടിക്കാഴ്ചാ വേളയിൽ അനുസ്മരിക്കുകയായിരുന്നു.

വൈദികനായിരുന്ന വാഴ്ത്തപ്പെട്ട ഒറോസ് 1953-ലാണ് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടതെന്നും അന്നാട്ടിലെ ഗ്രീക്ക് കത്തോലിക്കാ സഭ അനധികൃതമായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും അദ്ദേഹം പത്രോസിൻറെ പിൻഗാമിയോടു വിശ്വസ്തനായി നിലകൊള്ളുകയും പൗരോഹിത്യ ശുശ്രൂഷ രഹസ്യമായി ധീരതയോടെ തുടരുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു.

ഹങ്കറിയിലെ ബീറിയിൽ 1917 ജൂലൈ 14-നാണ് നവവാഴ്ത്തപ്പെട്ട ഓറോസ് ജനിച്ചത്. 1942 ജൂൺ 18-ന് ഉക്രൈയിനിലെ മുകഷേവൊയിലെ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.1953 ആഗസ്റ്റ് 28-ന് അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയും വധിക്കപ്പെടുകയുമായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 സെപ്റ്റംബർ 2025, 12:48