മൊൾഡോവയുടെ രാഷ്ടപതി വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കിഴക്കെയൂറോപ്യൻ നാടായ മൊൾഡോവയുടെ രാഷ്ട്രപതി ശ്രീമതി മായ സന്തു പാപ്പായെ സന്ദർശിച്ചു.
പ്രസിഡൻറ് ശ്രീമതി മായ സന്തുവും ലിയൊ പതിനാലാമൻ പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ച വത്തിക്കാനിൽ സെപ്റ്റംബർ 12-ന് വെള്ളിയാഴ്ചയാണ് നടന്നതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് ശ്രീമതി സന്തു വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളും അന്താരരാഷ്ട്രസംഘടനകളുമായും ബന്ധപുലർത്തുന്നതിനുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾറിച്ചാർഡ് ഗാല്ലഗെറുമായും സംഭാഷണത്തിലേർപ്പെട്ടു.
മൊൾഡോവയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധങ്ങൾ സുദൃഢമാകുമെന്ന പ്രത്യാശ ഇരുവിഭാഗവും പ്രകടിപ്പിച്ചു. അന്നാട്ടിലും ആ പ്രദേശത്തും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് ഉക്രയിനിലും നിലവിലുള്ള സമാധാനാവസ്ഥയെക്കുറിച്ചും ഈ കൂടിക്കാഴ്ചാവേളയിൽ പരാമർശം ഉണ്ടായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
