വത്തിക്കാനിലെ വിശുദ്ധ അന്നയുടെ ഇടവക ദേവാലയം വത്തിക്കാനിലെ വിശുദ്ധ അന്നയുടെ ഇടവക ദേവാലയം 

വത്തിക്കാനിൽ, വിശുദ്ധ അന്നയുടെ ഇടവകയിൽ പാപ്പായുടെ ദിവ്യബലി!

1583-ൽ ആശീർവ്വദിക്കപ്പെട്ടതെങ്കിലും 1775-ൽ മാത്രം പണി പൂർത്തിയാക്കപ്പെട്ട അതിപുരാതനമായ വിശുദ്ധ അന്നയുടെ ദേവാലയത്തിൻറെ ചുമതല ലിയൊ പതിനാലമൻ പാപ്പാ അംഗമായ അഗസ്റ്റീനിയൻ സമൂഹത്തിനാണ്. 1929-ലാണ് ഈ ദേവാലയം അഗസ്റ്റീനിയൻ സമൂഹത്തിന് ഭരമേല്പിക്കപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ, വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ ലിയൊ പതിനാലാമൻ പാപ്പാ ദിവ്യബലി അർപ്പിക്കും.

സെപ്റ്റംബർ 21-ന് ഞായറാഴ്ച രാവിലെ, പ്രാദേശിക സമയം, പത്തുമണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ആയിരിക്കും വിശുദ്ധ കുർബ്ബാന ആരംഭിക്കുക.

1583-ൽ ആശീർവ്വദിക്കപ്പെട്ടതെങ്കിലും 1775-ൽ മാത്രം പണി പൂർത്തിയാക്കപ്പെട്ട അതിപുരാതനമായ ഈ ദേവാലയത്തിൻറെ ചുമതല ലിയൊ പതിനാലമൻ പാപ്പാ അംഗമായ  അഗസ്റ്റീനിയൻ സമൂഹത്തിനാണ്. 1929-ലാണ് ഈ ദേവാലയം അഗസ്റ്റീനിയൻ സമൂഹത്തിന് ഭരമേല്പിക്കപ്പെട്ടത്.

കർദ്ദിനാൾ പ്രെവോസ്റ്റ്,   പാപ്പായാകുന്നതിനു മുമ്പ്, 2024 ജൂലൈ 26-ന്, വിശുദ്ധരായ ജൊവാക്കിമിൻറെയും അന്നയുടെയും തിരുന്നാളിനോടനുബന്ധിച്ച്, ഈ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിട്ടുണ്ട്.

പതിനൊന്നാം പീയൂസ് പാപ്പാ 1929 മെയ് 30-നാണ് ഈ ദേവാലയം ഒരു ഇടവകയാക്കുകയും അഗസ്റ്റീനിയൻ സമൂഹത്തെ ഏല്പിക്കുകയും ചെയ്തത്. ഈ ഇടവകയുടെ പ്രഥമ വികാരി വൈദികൻ അഗൊസ്തീനൊ റുഏല്ലി ആയിരുന്നു. ഫാദർ മാരിയൊ മില്ലാർദിയാണ് ഇപ്പോഴത്തെ വികാരി. പതിനൊന്നാം പീയൂസ് പാപ്പായ്ക്കു ശേഷം യോഹന്നാൻ ഇരുപത്തിമൂന്നാമൻ, വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസീസ് എന്നീ പാപ്പാമാരും ഈ ദേവലായം സന്ദർശിച്ചിട്ടുണ്ട്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 സെപ്റ്റംബർ 2025, 12:19