പ്രബഞ്ചം- ദൈവത്തിൻറെ സൃഷ്ടി പ്രബഞ്ചം- ദൈവത്തിൻറെ സൃഷ്ടി  (Public)

പാപ്പാ:മാനവൻ സ്രഷ്ടാവിനെ സ്നേഹിക്കുന്നു, കർത്താവിൻറെ കരവേലകൾ അവനെ വാഴ്ത്തുന്നു!

പാപ്പായുടെ “എക്സ്” സന്ദേശം - സൃഷ്ടിയുടെ കാലം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവത്തെ സ്നേഹിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നതിൽ മാനവരും ഇതര സൃഷ്ടികളും തമ്മിലുള്ള പാരസ്പര്യം പാപ്പാ എടുത്തുകാട്ടുന്നു.

സെപ്റ്റംബർ 30-ന്, ചൊവ്വാഴ്ച (30/09/25) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, “സൃഷ്ടിയുടെകാലം” (#SeasonOfCreation) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ, വിശുദ്ധ അഗസ്റ്റിൻറെ ആശയങ്ങളെ അവലംബമാക്കി  ഈ പാരസ്പര്യം വ്യക്തമാക്കിയിരിക്കുന്നത്.

പാപ്പായുടെ  “എക്സ്”  സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“കർത്താവേ, "ഞങ്ങൾ നിന്നെ സ്നേഹിക്കുന്നതിനായി നിൻറെ കരവേലകൾ നിന്നെ സ്തുതിക്കുന്നു, നിൻറെ കരവേലകൾ നിന്നെ പ്രകീർത്തിക്കുന്നതിനായി ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു" (വിശുദ്ധ അഗസ്റ്റിൻ). ഇതായിരിക്കട്ടെ ലോകമെമ്പാടും ഞങ്ങൾ പ്രസരിപ്പിക്കുന്ന ഐക്യം. #SeasonOfCreation.  ”

പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 സെപ്റ്റംബർ 2025, 13:30