പാപ്പാ: നല്കപ്പെടുന്ന മാപ്പ് ഇഹത്തിൽ ദൈവരാജ്യത്തിൻറെ മുന്നാസ്വാദനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അക്രമങ്ങൾക്ക് മാപ്പേകുന്നത് തിന്മയ്ക്ക് അറുതി വരുത്തുന്ന ദൈവിക പ്രവർത്തനത്തിൻറെ ഫലമാണെന്ന് മാർപ്പാപ്പാ.
സെപ്റ്റംബർ 15-ന്, തിങ്കളാഴ്ച (15/09/25) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, കണ്ണിചേർത്ത സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ, ഇങ്ങനെ കുറിച്ചത്.
പാപ്പായുടെ “എക്സ്” സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“ നാം അനുഭവിച്ച അക്രമം മായിച്ചുകളയാൻ കഴിയില്ല, എന്നാൽ ആ അക്രമികൾക്ക് നൽകുന്ന മാപ്പാകട്ടെ, ഭൂമിയിൽ ദൈവരാജ്യത്തിൻറെ ഒരു മുന്നാസ്വാദനമാണ്, തിന്മയ്ക്ക് അറുതി വരുത്തുന്ന ദൈവത്തിൻറെ പ്രവൃത്തിയുടെ ഫലമാണിത്. ”
പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La violenza patita non può essere cancellata, ma il perdono concesso a quanti l’hanno generata è un’anticipazione sulla terra del Regno di Dio, è il frutto della sua azione che pone termine al male.
EN: Violence we have suffered cannot be erased, but when we grant forgiveness to those who offend us, we experience a foretaste of the Kingdom of God on earth. It is the fruit of God’s work that puts an end to evil.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
