ലിയൊ പതിനാലാമൻ പാപ്പായും  ബിസൗയുടെ രാഷ്ട്രപതി ഉമാറൊ സിസ്സോക്കൊ എംബലോയും വത്തിക്കാനിൽ, 29/09/25 ലിയൊ പതിനാലാമൻ പാപ്പായും ബിസൗയുടെ രാഷ്ട്രപതി ഉമാറൊ സിസ്സോക്കൊ എംബലോയും വത്തിക്കാനിൽ, 29/09/25  (ANSA)

ഗിനി ബിസൗയുടെ പ്രസിഡൻറ് എംബലോ വത്തിക്കാനിൽ!

ബിസൗയുടെ രാഷ്ട്രപതി ഉമാറൊ സിസ്സോക്കൊ എംബലോ ലിയൊ പതിനാലാമൻ പാപ്പായെ സന്ദർശിച്ചു. വത്തിക്കാനലായിരുന്നു കൂടിക്കാഴ്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കാഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ ഗിനി ബിസൗയുടെ രാഷ്ട്രപതി ഉമാറൊ സിസ്സോക്കൊ എംബലോയെ (Umaro Sissoco Embaló) ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചു.

സെപ്റ്റംബർ 29-ന് തിങ്കളാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ്, ഒരു പത്രുക്കുറിപ്പിൽ വെളിപ്പെടുത്തി.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് എംബലോ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും മോൺസിഞ്ഞോർ മിറൊസ്ലാവ് വഹോവ്സ്കിയുമായി സംഭാഷണം നടത്തി.

ഗിനി ബിസൗവും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നല്ല ബന്ധങ്ങൾ, അന്നാടിൻറെ പൊതുനന്മയ്ക്ക്, വിശിഷ്യ, വിദ്യഭ്യാസ-ആരോഗ്യ മേഖലകളിൽ, സഭയേകുന്ന സംഭാവനകൾ എന്നിവ ഈ കൂടിക്കാഴ്ചാവേളയിൽ പ്രത്യേകം അനുസ്മരിക്കപ്പെട്ടു. അന്നാടിൻറെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികാവസ്ഥയും നിലവിലെ അന്താരാഷ്ട്രാവസ്ഥയും ചർച്ചാവിഷയങ്ങളായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 സെപ്റ്റംബർ 2025, 12:15