പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ,  ഡൊമിനിക്കൻ കോമൺ‌വെൽത്തിന്റെ പ്രധാനമന്ത്രി ശ്രീ. റൂസ്‌വെൽറ്റ് സ്കെറിറ്റിനെ സദസ്സിൽ സ്വീകരിക്കുന്നു പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഡൊമിനിക്കൻ കോമൺ‌വെൽത്തിന്റെ പ്രധാനമന്ത്രി ശ്രീ. റൂസ്‌വെൽറ്റ് സ്കെറിറ്റിനെ സദസ്സിൽ സ്വീകരിക്കുന്നു   (@Vatican Media)

കോമൺവെൽത്ത് ഡൊമിനിക്കൻ പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചു

സെപ്റ്റംബർ 12, വെള്ളിയാഴ്ച്ച, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് , പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഡൊമിനിക്കൻ കോമൺ‌വെൽത്തിന്റെ പ്രധാനമന്ത്രി ശ്രീ. റൂസ്‌വെൽറ്റ് സ്കെറിറ്റിനെ സദസ്സിൽ സ്വീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ, കോമൺ‌വെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രധാനമന്ത്രി ശ്രീ. റൂസ്‌വെൽറ്റ് സ്കെറിറ്റിനെ ലിയോ പതിനാലാമൻപാപ്പ സദസ്സിൽ സ്വീകരിച്ചതായി വത്തിക്കാൻ വാർത്താ കാര്യാലയം അറിയിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും ചർച്ചകൾ നടത്തി. സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലഘറും ഒപ്പമുണ്ടായിരുന്നു.

സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന സൗഹൃദപരമായ ചർച്ചകളിൽ, പരിശുദ്ധ സിംഹാസനവും ഡൊമിനിക്കൻ രാഷ്ട്രവും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന്, സഭ രാജ്യത്തിന് നൽകുന്ന വിലപ്പെട്ട സംഭാവനകൾ,  പ്രത്യേകിച്ച് സാമൂഹികക്ഷേമം, വിദ്യാഭ്യാസം എന്നീ മേഖലകളെക്കുറിച്ച് സംസാരിച്ചു.

സാമൂഹിക വെല്ലുവിളികൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ തുടങ്ങിയവ രാജ്യത്തു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും,  വിവിധ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളും ചർച്ചയിൽ വിഷയമായി. ഡൊമിനിക്കൻ ജനതയുടെ നന്മയ്ക്കായി പരസ്പര സഹകരണം വളർത്തിയെടുക്കുന്നതിനു പരിശുദ്ധ സിംഹാസനവും, രാഷ്ട്രവും തമ്മിലുള്ള പരസ്പര പ്രതിബദ്ധത പുതുക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 സെപ്റ്റംബർ 2025, 12:39