ലിയൊ പതിനാലാമൻ പാപ്പായും ഫീജിയുടെ രാഷ്ട്രപതി രാത്തു നയിക്കമ തവ്വക്കെകൊലാത്തി ലലബലവും (Ratu Naiqama Tawakecolati Lalabalavu), വത്തിക്കാനിൽ, 30/10/25 ലിയൊ പതിനാലാമൻ പാപ്പായും ഫീജിയുടെ രാഷ്ട്രപതി രാത്തു നയിക്കമ തവ്വക്കെകൊലാത്തി ലലബലവും (Ratu Naiqama Tawakecolati Lalabalavu), വത്തിക്കാനിൽ, 30/10/25  (ANSA)

ഫിജിയുടെ രാഷ്ട്രപതി പാപ്പായെ സന്ദർശിച്ചു!

ഫീജിയുടെ രാഷ്ട്രപതി രാത്തു നയിക്കമ തവ്വക്കെകൊലാത്തി ലലബലു വത്തിക്കാനിൽ എത്തി. പാപ്പായുമായും വത്തിക്കാൻ സംസ്ഥാനകാര്യലയത്തിൻറെ ഉന്നത പ്രതിനിധികളുമായു കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദക്ഷിണ പസഫിക്കിലെ ഒരു ദ്വീപുരാഷ്ട്രമായ ഫീജിയുടെ രാഷ്ട്രപതി രാത്തു നയിക്കമ തവ്വക്കെകൊലാത്തി ലലബലവും (Ratu Naiqama Tawakecolati Lalabalavu), ലിയൊ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി.

വത്തിക്കാനിൽ ഒക്ടോബർ 30-ന് (30/10/25) വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

ഈ കൂടിക്കാഴ്ചാനന്തരം പ്രസിഡൻ് രാത്തു വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻവിഭാഗത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ ദാനിയേൽ പാഹൊയുമായും സംഭാഷണത്തിലേർപ്പെട്ടു.

പരിശുദ്ധസിംഹാസനവും ഫീജിയുടെ തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധങ്ങളിലും പ്രാദേശിക സഭ അന്നാടിനേകുന്ന സേവനത്തിലും ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും നാടിൻറെ രാഷ്ടീയ-സാമൂഹ്യാവസ്ഥ വിലയിരുത്തുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം രാജ്യാന്തരകുറ്റകൃത്യ വിരുദ്ധ പോരാട്ടം എന്നിവയും ചർച്ചാവിഷയങ്ങളയായി.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ഒക്‌ടോബർ 2025, 11:52