ലിയൊ പതിനാലാമൻ പാപ്പാ ഉറുഗായുടെ രാഷ്ട്രപതി യമന്തൂ ഓർസിയെ (Yamandú Orsi) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 17/10/2025 ലിയൊ പതിനാലാമൻ പാപ്പാ ഉറുഗായുടെ രാഷ്ട്രപതി യമന്തൂ ഓർസിയെ (Yamandú Orsi) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 17/10/2025 

ഉറുഗ്വായുടെ രാഷ്ട്രപതി പാപ്പായെ സന്ദർശിച്ചു!

പാപ്പാ ഉറുഗ്വായുടെ രാഷ്ട്രപതിയുമായും അസ്സെർബൈജാൻറെ ഉപരാഷ്ട്രപതിയുമായും വത്തിക്കാനിൽ പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ചകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലിയൊ പതിനാലാമൻ പാപ്പാ തെക്കെ അമേരിക്കൻ രാജ്യമായ ഉറുഗായുടെ രാഷ്ട്രപതി യമന്തൂ ഓർസിയെ (Yamandú Orsi) വത്തിക്കാനിൽ സ്വീകരിച്ചു.

ഒക്ടോബർ 17-ന് (17/10/25) വെള്ളിയാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

ഈ കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് ഓർസി വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ ഡാനിയേൽ പാഹൊ എന്നിവരുമായും സംഭാഷണം നടത്തി.

പരിശുദ്ധസിംഹാസനവും ഉറുഗ്വായും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തിൽ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും അതു കൂടുതൽ ശക്തിപ്പെടുത്താനുള്ള ഹിതം പ്രകടിപ്പിക്കുകയും ചെയ്തു. സഭ അന്നാടിന്, പ്രത്യേകിച്ച്, വിദ്യഭ്യാസ മേഖലയിലും ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തന മണ്ഡലത്തിലും ഏകുന്ന സംഭവാനകൾ നൈതിക ജനസംഖ്യാപരങ്ങളായ കാര്യങ്ങൾ എന്നിവയും ഈ കൂടിക്കാഴ്ചാവേളയിൽ പരാമർശ വിഷയങ്ങളായി.

വെള്ളിയാഴ്ച പാപ്പാ അസ്സെർബൈജാൻറെ ഉപരാഷ്ട്രപതി ശ്രീമതി മെഹ്റിബൻ അലിയെവായെയും വത്തിക്കാനിൽ സ്വീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഒക്‌ടോബർ 2025, 14:36