പങ്കെടുത്തവർക്കൊപ്പം പാപ്പാ പങ്കെടുത്തവർക്കൊപ്പം പാപ്പാ   (@Vatican Media)

ആരാധനക്രമ പരിശീനത്തിൽ, രൂപതാകാര്യാലയങ്ങൾ അതീവശ്രദ്ധ പുലർത്തണം: പാപ്പാ

ആരാധനക്രമത്തിനായുള്ള അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന രൂപതാ പ്രതിനിധികൾക്കായി, സെന്റ്. അൻസലെം പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന കോഴ്‌സിൽ സംബന്ധിച്ചവരെ ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭാസേവനത്തിൽ, ആരാധനാക്രമ അജപാലന  ശുശ്രൂഷയുടെ പ്രാധാന്യം ഓർമ്മപെടുത്തികൊണ്ട്, ആരാധനക്രമത്തിനായുള്ള  അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന രൂപതാ പ്രതിനിധികൾക്കായി, സെന്റ്. അൻസലെം പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന കോഴ്‌സിൽ സംബന്ധിച്ചവരെ ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. സഭയുടെ അജപാലന ശുശ്രൂഷയ്ക്കും, ആരാധനക്രമ ആഘോഷങ്ങൾക്കും, ശുശ്രൂഷകരെയും വിശ്വസ്തരെയും തയ്യാറാക്കണമെന്നുള്ള അപ്പസ്തോലിക ഭരണഘടനയായ വേരിത്താത്തീസ് ഗൗദീയത്തിലെ വാക്കുകളും പാപ്പാ അനുസ്മരിച്ചു. ഇത്തരത്തിലുള്ള പരിശീലന പരിപാടികളിലൂടെ, വിശ്വാസികൾക്ക്, ആരാധനാക്രമത്തിന്റെ ദൈവശാസ്ത്രപരമായ അർത്ഥത്തെക്കുറിച്ചുള്ള അറിവിൽ വളരാൻ കഴിയുമെന്നു പാപ്പാ പറഞ്ഞു.

രൂപതകളിലും ഇടവകകളിലും അത്തരം രൂപീകരണത്തിന്റെ ആവശ്യകതയുണ്ടെന്നും, ആരാധനക്രമ ആചാരങ്ങൾ, പ്രാർത്ഥനകൾ,  അടയാളങ്ങൾ എന്നിവയിലൂടെ ആഘോഷിക്കപ്പെടുന്ന വിശ്വാസത്തിന്റെ രഹസ്യം മനസ്സിലാക്കാൻ വിശ്വാസികളെ സഹായിക്കുന്നതിനു പരിശീലന പരിപാടികൾ ഏറെ സഹായകരമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അതിനാൽ രൂപതകളിൽ, ദൈവവവചനത്തിനും ആരാധനാക്രമത്തിനുമായുള്ള കാര്യാലയങ്ങളിൽ സേവനം ചെയ്യുന്നവർക്ക് ആവശ്യമായ രൂപീകരണം നല്കണമെന്നുള്ള ശുപാർശയും പാപ്പാ നൽകി.

ആരാധനാക്രമ രൂപീകരണത്തിൽ ധാരാളം ചുവടുകൾ മുൻപോട്ടു വച്ചുവെങ്കിലും, ഇനിയും തളരാതെ മുൻപോട്ടു പോകുവാൻ പാപ്പാ ആഹ്വാനം ചെയ്തു. ഇവയ്ക്കായി പുതിയ വഴികളും പുതിയ രീതികളും തേടുവാനും പാപ്പാ ആവശ്യപ്പെട്ടു. വൈദികരുടെയും വിശ്വാസികളുടെയും ആരാധനാക്രമ രൂപീകരണം, ശുശ്രൂഷകൾക്കുള്ള തയ്യാറെടുപ്പ്, ഇടവക ആരാധനക്രമ കൂട്ടായ്മകൾ, അൾത്താരസേവകർ, വായനകൾ നടത്തുന്നവർ , ഗായകർ എന്നിവരുടെപരിശീലനത്തിനുള്ള കടമയും, രൂപതയുടെ ആരാധനക്രമ കാര്യാലയത്തിന് ഉണ്ടെന്നതും പാപ്പാ അടിവരയിട്ടു.

രൂപതയിലെ ആരാധന ക്രമകാര്യാലയം, ഇടവകയിലെ വൈദികരുമായി ചേർന്ന് പ്രതിജ്ഞാബദ്ധതയോടെ വിശ്വാസികളുടെ പരിശീലനങ്ങൾക്ക് മുൻകൈയെടുക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. മെത്രാനുവേണ്ടി ഇത്തരത്തിലുള്ള അജപാലന പരിപാടികൾക്ക്, കാര്യാലയ ഡയറക്‌ടർമാർക്ക്, ഇടവകവികാരിയെ ബന്ധപ്പെടുന്നതിനും, അവരുടെ പ്രവർത്തനത്തിന് നിർദ്ദേശങ്ങൾ നൽകുന്നതിനും സാധിക്കണമെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 നവംബർ 2025, 14:40