മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ   (ANSA)

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അക്രമം അവസാനിപ്പിക്കണം: പാപ്പാ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട അക്രമം അവസാനിപ്പിച്ച് ക്രിയാത്മകമായ സംഭാഷണത്തിലേക്ക് മടങ്ങാൻ ബന്ധപ്പെട്ടവരോട് ഞായറാഴ്ച്ച മധ്യാഹ്ന പ്രാർത്ഥനാ വേളയിൽ ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ ഭാഗത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ട പോരാട്ടത്തിൽ പരിശുദ്ധ പിതാവ്  തന്റെ "അഗാധമായ ആശങ്ക" പ്രകടിപ്പിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ  ഞായറാഴ്ച മധ്യാഹ്നപ്രാർത്ഥനയുടെ സമാപനത്തിൽ സംസാരിച്ച പാപ്പാ, ജനങ്ങളോടുള്ള തന്റെ അടുപ്പം പ്രകടിപ്പിക്കുകയും സംഘർഷത്തിൽ ഉൾപ്പെട്ട കക്ഷികളോട് "എല്ലാത്തരം അക്രമങ്ങളും നിർത്തിവയ്ക്കാനും നടന്നുകൊണ്ടിരിക്കുന്ന സമാധാന പ്രക്രിയയെ മാനിച്ചുകൊണ്ട് ക്രിയാത്മകമായ സംഭാഷണം തേടാനും" ആഹ്വാനം ചെയ്തു.

കിഴക്കൻ കോംഗോയിലെ തന്ത്രപ്രധാന നഗരമായ ഉവിറയിൽ, നടന്ന ആക്രമണത്തിൽ  400-ലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 200,000 ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു. നഗരം റുവാണ്ടയുടെ പിന്തുണയുള്ള M23 ഗ്രൂപ്പിന്റ നിയന്ത്രണത്തിലാണ്.

അമേരിക്കയുടെ മധ്യസ്ഥതയിൽ അടുത്തിടെയുണ്ടായ സമാധാന കരാർ നിലവിൽ ഇരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഡിസംബർ 2025, 14:33