മെന്തൊരെല്ല തീർത്ഥാടന കേന്ദ്രത്തിൽ  പാപ്പാ പ്രാർത്ഥിക്കുന്നു മെന്തൊരെല്ല തീർത്ഥാടന കേന്ദ്രത്തിൽ പാപ്പാ പ്രാർത്ഥിക്കുന്നു   (ANSA)

മധ്യപൂർവേഷ്യയിൽ കൊല്ലപ്പെടുന്ന നിഷ്കളങ്കരായ കുട്ടികൾക്കും എല്ലാ ഇരകൾക്കും വേണ്ടി പാപ്പാ ദുഃഖം രേഖപ്പെടുത്തി

മധ്യപൂർവേഷ്യയിലെ എല്ലാ ശത്രുതകളും അവസാനിപ്പിക്കാൻ ലിയോ പതിനാലാമൻ പ്രാർത്ഥിക്കുന്നതായി, വത്തിക്കാൻ പ്രസ് ഓഫീസ് ടെലിഗ്രാം ചാനൽ വഴി അറിയിച്ചു.

വത്തിക്കാൻ ന്യൂസ്

മധ്യപൂർവേഷ്യയിൽ നിരവധി ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ ശത്രുതകളും അവസാനിപ്പിക്കാൻ ലിയോ പതിനാലാമൻ പ്രാർത്ഥിക്കുന്നതായി, വത്തിക്കാൻ പ്രസ് ഓഫീസ് ടെലിഗ്രാം ചാനൽ വഴി അറിയിച്ചു. ഇരകളാക്കപ്പെടുന്ന എല്ലാവർക്കും, പ്രത്യേകമായി നിഷ്കളങ്കരായ കുട്ടികൾക്കും വേണ്ടി തന്റെ അഗാധമായ ദുഖവും പാപ്പാ രേഖപ്പെടുത്തി.

യുദ്ധത്തിൽ അപരന് കൈത്താങ്ങാകുവാൻ സേവനം നൽകുന്നവർ പോലും ഇരകളാക്കപ്പെടുമ്പോൾ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫാദർ പിയറി എൽ റായിയെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത്  നടന്ന ഒരു ആക്രമണത്തിൽ വീട് തകർന്ന ഒരു ഇടവകക്കാരനെ സഹായിക്കാൻ പോകുന്നതിനിടെയാണ് ബോംബാക്രമണത്തിൽ ഫാദർ പിയറി  കൊല്ലപ്പെടുന്നത്.

യൂണിസെഫ്, സേവ് ദി ചിൽഡ്രൻ തുടങ്ങിയ കുട്ടികളുടെ സംഘടനകളുടെ കണക്കനുസരിച്ച്, നിലവിലെ സംഘർഷം ആരംഭിച്ചതിനുശേഷം ഏകദേശം 300ഓളം കുട്ടികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 മാർച്ച് 2026, 14:15