ത്രേവിസോയിൽ വച്ച് നടക്കുന്ന  പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറം ത്രേവിസോയിൽ വച്ച് നടക്കുന്ന പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറം  

പരിസ്ഥിതിയുടെ സുസ്ഥിര വികസനത്തിന് വിദ്യാഭ്യാസം ആവശ്യമാണ്: പാപ്പാ

"ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുക - ഭാവിക്കായി ദാഹിക്കുന്ന ഒരു പുതിയ മാനവികത" എന്ന വിഷയത്തിൽ, ത്രേവിസോയിൽ വച്ച് നടക്കുന്ന പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ചു

വത്തിക്കാൻ ന്യൂസ്

പാരിസ്ഥിതിക ഉത്തരവാദിത്തം സാങ്കേതിക  വിവരശേഖരണത്തിൽ  മാത്രം ഒതുങ്ങുന്നില്ലെന്നും,  അവ ആവശ്യമാണെങ്കിലും, പര്യാപ്തമല്ല പകരം  മനസ്സിനെയും ഹൃദയത്തെയും കൈകളെയും ഉൾപ്പെടുത്തുന്ന ഒരു വിദ്യാഭ്യാസം ആവശ്യമാണെന്നും എടുത്തു പറഞ്ഞുകൊണ്ട്, "ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുക - ഭാവിക്കായി ദാഹിക്കുന്ന ഒരു പുതിയ മാനവികത" എന്ന വിഷയത്തിൽ, ത്രേവിസോയിൽ വച്ച് നടക്കുന്ന  പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ചു.

നിലവിലെ പ്രതിസന്ധികളെ ഒരുമിച്ച് അഭിസംബോധന ചെയ്യുന്നതിലൂടെ, വരുംതലമുറകൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിന് നമുക്ക് ബഹുമാന്യവും, എല്ലാവരെയും  ഉൾക്കൊള്ളുന്നതുമായ ഒരു സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കാൻ സാധിക്കുമെന്ന് പാപ്പായുടെ സന്ദേശത്തിൽ എടുത്തു പറയുന്നു. വൈദികർക്കായുള്ള തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ  കർദിനാൾ ബെന്യാമിനോ സ്റ്റെല്ല, ത്രേവിസോയിൽ നടക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.

40 രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം പത്രപ്രവർത്തകർ, സ്ഥാപന പ്രതിനിധികൾ, പൊതു ഭരണാധികാരികൾ, നൂതന വ്യവസായപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, കലാ സാംസ്കാരിക മേഖലകളിൽ നിന്നുള്ള വ്യക്തികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മാർച്ച് 2026, 09:29