ലെബനൻറെ പുതിയ പ്രസിഡൻറിന് ആംശസകളുമായി കർദ്ദിനാൾ പരോളിൻ!
ജനുവരി 9-ന് സ്ഥാനമേറ്റ പ്രസിഡൻറ് ജോസഫ് ഔണിന് ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളർപ്പിച്ച് കർദ്ദിനാൾ പരോളിൻ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലെബനൻറെ പുതിയ പ്രസിഡൻറ് ജോസഫ് ഔണിന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ആശംസകൾ നേർന്നു.
ജനുവരി 9-ന് സ്ഥാനമേറ്റ പ്രസിഡൻറ് ജോസഫ് ഔണിനെ പതിമൂന്നാം തീയതി തിങ്കളാഴ്ച ഫോണിൽ വിളിച്ചാണ് കർദ്ദിനാൾ പരോളിൻ അഭിനന്ദനങ്ങൾ അറിയിക്കുകയും ആശംസകൾ നേരുകയും തൻറെ പ്രാർത്ഥന ഉറപ്പുനല്കുകയും ചെയ്തത്.
നവാഫ് സലാമിനെ പ്രധാനമന്ത്രിയായി നിയമിച്ചതിലുള്ള തൻറെ സന്തോഷവും കർദ്ദിനാൾ പരോളിൻ രേഖപ്പെടുത്തി. ലെബനൻറെ 14-ാമത്തെ പ്രസിഡൻറാണ് 61 വയസ്സു പ്രായമുള്ള ജോസഫ് ഔൺ. അദ്ദേഹം 2017 മുതൽ സായുധ സേനയുടെ ജനറൽ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
14 ജനുവരി 2025, 13:00