മെത്രാന്മാരുടെ ഡിക്കസ്റ്ററിക്ക് പുതിയ നേതൃത്വം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായും, ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമനം നടന്നത്.
മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ തലവനായിരുന്ന, കർദിനാൾ റോബർട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പാപ്പായായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ്, നിയമനിർമ്മാണ പാഠങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായിരുന്ന ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ഡിക്കസ്റ്ററിയുടെ പുതിയ തലവനായി നിയോഗിക്കുന്നത്. 2025 ഒക്ടോബർ 15 ന് അദ്ദേഹം തന്റെ ചുമതലകൾ ഏറ്റെടുക്കും.
അതേസമയം ഡിക്കസ്റ്ററിയുടെ കാര്യദർശിയായി അടുത്ത അഞ്ചു വർഷത്തേക്ക് ഇൽസോൺ ഡി ജെസുസ് മൊന്തനാരിയെയും പാപ്പാ നിയമിച്ചു. ഉപകാര്യദർശിയായി, അടുത്ത അഞ്ചു വർഷത്തേക്ക്, മോൺസിഞ്ഞോർ ഇവാൻ കോവാക്കിയെയും ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: