ഉക്രെയ്നിലെ സമാധാനത്തിന് എല്ലാവരുടെയും സംഭാവന ആവശ്യമാണ്: കർദിനാൾ പരോളിൻ
വത്തിക്കാൻ ന്യൂസ്
ഒക്ടോബർ 28 ന് രാവിലെ, പരിശുദ്ധ സിംഹാസനത്തിന്റെ , ബംബിനോ ജെസു ആശുപത്രിയിൽ നടന്ന ഒരു ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, ഉക്രൈനിന്റെ നിലവിലെ സാഹചര്യങ്ങളെ എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ചു. ഉക്രൈനിൽ സമാധാനത്തിലേക്കുള്ള നടപടികൾ സ്വീകരിക്കുന്നതിന് എല്ലാവരുടെയും സംഭാവന ശരിക്കും ആവശ്യമാണെന്നും, വളരെ പ്രത്യേകമായി അമേരിക്കയുടെയും, യൂറോപ്പിന്റെയും, ചൈനയുടെയും, പൗരസ്ത്യരാജ്യങ്ങളുടെയും പങ്കാളിത്തം നിർണ്ണായകമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
കുട്ടികളുടെ ആരോഗ്യപരിചരണ രംഗത്ത് ഏറെ സംഭാവനകൾ നൽകിയ ആശുപത്രിയുടെ, ശാസ്ത്രീയ ഗവേഷണങ്ങൾ അംഗീകരിച്ചതിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. കത്തോലിക്ക, ദേശീയ ആരോഗ്യ സംരക്ഷണത്തിൽ ഈ ആശുപത്രിയുടെ സേവനങ്ങളെ വിലമതിക്കുന്നതിനുള്ള ഒരു അവസരമാണ് ഈ ചടങ്ങെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി കർദിനാൾ പറഞ്ഞു. പലസ്തീനിൽ നിന്ന് മാത്രമല്ല, സംഘർഷം അനുഭവിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കുട്ടികളെ ചികിത്സയ്ക്കായി ഈ ആശുപത്രീയിൽ എത്തിച്ചതും കർദിനാൾ അനുസ്മരിച്ചു.
ഉക്രെയ്നിലെ യുദ്ധത്തെക്കുറിചുള ചോദ്യങ്ങളിൽ, ഒരു സന്ധിക്ക് എന്ത് നടപടികളാണ് വേണ്ടന്നതിനു ഉത്തരം നൽകുന്നത് എളുപ്പമല്ലയെന്നും, മറിച്ച് സമാധാനത്തിലേക്കുള്ള നടപടികൾ സ്വീകരിക്കുന്നതിന് എല്ലാവരുടെയും സംഭാവന ആവശ്യമാണെന്നു അദ്ദേഹം എടുത്തു പറഞ്ഞു. ഒന്നാം ലോക മഹായുദ്ധം മുതൽ വത്തിക്കാൻ നയതന്ത്രം സജീവമായും പ്രതിബദ്ധതയോടെയും അതിന്റെ സേവനങ്ങൾ തുടരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: