ഒക്ടോബർ 19-ന് ഞായറാഴ്ച വിശുദ്ധപദത്തിലേക്കുയർത്തപ്പെടുന്ന ഏഴു വാഴ്ത്തപ്പെട്ടവരിൽ നിണസാക്ഷികളായ ഇഗ്നേഷ്യസ് മലൊയാൻ (മദ്ധ്യത്തിൽ) പീറ്റർ തൊ റോത്ത് (ഇടത്ത്) സന്യാസിനി വിൻചേൻത്സ മരിയ പൊളോണി (വലത്ത്) ഒക്ടോബർ 19-ന് ഞായറാഴ്ച വിശുദ്ധപദത്തിലേക്കുയർത്തപ്പെടുന്ന ഏഴു വാഴ്ത്തപ്പെട്ടവരിൽ നിണസാക്ഷികളായ ഇഗ്നേഷ്യസ് മലൊയാൻ (മദ്ധ്യത്തിൽ) പീറ്റർ തൊ റോത്ത് (ഇടത്ത്) സന്യാസിനി വിൻചേൻത്സ മരിയ പൊളോണി (വലത്ത്) 

ഏഴു വാഴ്ത്തപ്പെട്ടവർ ഞായറാഴ്ച വിശുദ്ധ പദത്തിലേക്ക്!

വിവിധ രാജ്യക്കാരായ വാഴ്ത്തപ്പെട്ട ഏഴു പേരെ പാപ്പാ ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിക്കും. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ രാവിലെ ആയിരിക്കും തിരുക്കർമ്മം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിണസാക്ഷിയായ ഇഗ്നേഷ്യസ് മലൊയാൻ ഉൾപ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ ലിയൊ പതിനാലാമൻ പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കും.

പ്രേഷിത ഞായർ ആയ ഒക്ടോബർ 19-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ സമുഹദിവ്യബലി മദ്ധ്യേ ആയിരിക്കും പാപ്പാ വിവിധ രാജ്യക്കാരായ ഈ വാഴ്ത്തപ്പെട്ടവരെ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കുക.

തുർക്കിയിൽ 1869 ഏപ്രിൽ 15-ന് ജനിച്ച് 1915 ജൂൺ 11-ന് രക്തസാക്ഷിത്വം വരിച്ച അർമേനിയൻ കത്തോലിക്കാആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് ചൗക്രള്ളാ മലൊയാൻ, പാപുവ ന്യൂ ഗിനിയിൽ 1912 മാർച്ച് 5-ന് ജനിച്ച് 1945 ജൂലൈ 7-ന് വിശ്വസത്തെ പ്രതി വധിക്കപ്പെട്ട മതബോധകനായിരുന്ന നിണസാക്ഷി പീറ്റർ തൊ റോത്ത്, കരുണയുടെ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സഹസ്ഥാപകയും ഇറ്റലിയിലെ വെറോണയിൽ 1802 ജനുവരി 26-ന് ജനിച്ച് 1855 നവമ്പർ 11-ന് മരണമടഞ്ഞ വാഴ്ത്തപ്പെട്ടവളുമായ സന്ന്യാസിനി വിൻചേൻത്സ മരിയ പൊളോണി, കരക്കാസിലെ യേശുവിൻറെ ദാസികളുടെ സന്യാസിനി സമൂഹത്തിൻറെ സ്ഥാപക,  വെനെസ്വേലയിലെ കരക്കാസിൽ 1903-ൽ ജനിച്ച് 1977 മെയ് 9-ന് മരണമടഞ്ഞ സന്യാസിനി, വാഴ്ത്തപ്പെട്ട കാർമെൻ എലേന റെന്തീലെസ് മർത്തീനെസ്, ഇറ്റലിയിലെ ബ്രേഷ്യ പ്രവിശ്യയിൽ 1883 ഫെബ്രുവരി 16-ന് ജനിക്കുകയും പ്രേഷിതയായിരിക്കെ വിമാനാപകടത്തിൽ1969 ആഗസ്റ്റ് 25-ന് മരണമടയുകയും ചെയ്ത സലേഷ്യൻ സന്യാസിനി വാഴ്ത്തപ്പെട്ട മരിയ ത്രൊങ്കാത്തി, 1864 ഓക്ടോബർ 26-ന് വെനെസ്വേലയിലെ ഇസ്നൊത്തുവിൽ ജനിക്കുയും അമ്പത്തിനാലാമത്തെ വയസ്സിൽ 1919 ജൂഎ 29-ന് മരണമടയുകയും ചെയ്ത ഭിഷഗ്വരൻ വാഴ്ത്തപ്പെട്ട, ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടെത്സ് സിസ്നേരോസ്, ഭ്രാതൃസമൂഹമായ ഡമീനിക്കൻ മൂന്നാംസഭയിലെ അംഗവും ഇറ്റലിയിലെ ബ്രിന്തിസി പ്രവിശ്യയിൽ 1841 ഫെബ്രുവരി 10-ന് ജനിച്ച് 1926 ഒക്ടോബർ 5-ന് മരണമടഞ്ഞ അഭിഭാഷകനുമായിരുന്ന ബർത്തോളൊ ലോംഗൊ എന്നീ പുണ്യാത്മാക്കളെയാണ് പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുക.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഒക്‌ടോബർ 2025, 14:42