സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയ്ക്ക് പുതിയ ഉപകാര്യദർശി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മനുഷ്യ വ്യക്തിയെയും, അവനു ദൈവം നൽകിയ അന്തസ്സിനെയും, മനുഷ്യാവകാശങ്ങളെയും, ആരോഗ്യത്തെയും, നീതിയെയും, സമാധാനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപം കൊണ്ട സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ ഉപകാര്യദർശിയായി, മോൺസിഞ്ഞോർ യോസഫ് ബർലാഷിനെ, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
2020 ഒക്ടോബർ മാസം ഒന്ന് മുതൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ, പൊതുകാര്യങ്ങൾക്കായുള്ള വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചുവരവെയാണ്, ഈ പുതിയ ഉത്തരവാദിത്വം ഭരമേല്പിക്കപ്പെടുന്നത്.
1985 മെയ് 7 ന് സ്ലൊവാക്യയിലെ സ്നിനയിൽ ജനിച്ച മോൺസിഞ്ഞോർ യോസഫ്, 2010 ജൂൺ 19 ന് കോസീസ് അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. 2022 ൽ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മാതൃഭാഷയ്ക്കു പുറമെ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളും അദ്ദേഹം സംസാരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: