പൊന്തിഫിക്കൽ ഭവനത്തിനു പുതിയ ഉപാധ്യക്ഷൻ
വത്തിക്കാൻ ന്യൂസ്
പരിശുദ്ധ പിതാവിന്റെ പൊതു- സ്വകാര്യ കൂടിക്കാഴ്ചകൾക്ക് നേതൃത്വം നൽകുന്ന പൊന്തിഫിക്കൽ ഭവനത്തിന്റെ (പേപ്പൽ ഹൌസ് ഹോൾഡ്) പുതിയ ഉപാധ്യക്ഷനായി അഗസ്റ്റീനിയൻ വൈദികനും, നൈജീരിയക്കാരനുമായ ഫാ. എഡ്‌വേർഡ് ഡാനിയാങ് ദാലെങ്ങിനെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. അഗസ്റ്റീനിയൻ സഭയുടെ ജനറൽ കൗൺസിൽ അംഗവും, പ്രൊക്യുറേറ്റർ ജനറലുമായി ഫാ. എഡ്‌വേർഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1977 ഏപ്രിൽ 4 ന് നൈജീരിയയിലെ ക്വാലയിലെ യിറ്റ്‌ലാറിൽ ജനിച്ച അദ്ദേഹം 2001 നവംബർ 9 ന് അഗസ്റ്റീനിയന് സഭയിൽ ചേർന്നു. 2004 നവംബർ 13 ന് വ്രതവാഗ്ദാനം നടത്തി, സന്യാസിയായ അദ്ദേഹം, 2005 സെപ്റ്റംബർ 10 ന് പൗരോഹിത്യം സ്വീകരിച്ചു. 2012 ൽ അൽഫോൻസിയൻ അക്കാദമിയിൽ നിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.
ആഫ്രിക്കൻ ഭൂഖണ്ഡത്തോട് പരിശുദ്ധ പിതാവ് ലിയോ പതിനാലാമനുള്ള അഗാധമായ ബന്ധത്തെക്കുറിച്ച്, മുൻപ്, ഫാ. എഡ്‌വേർഡ് പങ്കുവച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളുടെ കാര്യത്തിൽ പാപ്പായ്ക്കുള്ള അതീവ ശ്രദ്ധയെയും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: