പാപ്പായുടെ  പ്രതിനിധിയായി , കർദിനാൾ മൈക്കൽ ചേർനി പെറുവിൽ എത്തിച്ചേർന്നപ്പോൾ പാപ്പായുടെ പ്രതിനിധിയായി , കർദിനാൾ മൈക്കൽ ചേർനി പെറുവിൽ എത്തിച്ചേർന്നപ്പോൾ 

പാപ്പായുടെ പ്രതിനിധി പെറുവിൽ രോഗികളെ സന്ദർശിച്ചു

മുപ്പതിനാലാമത് ആഗോള രോഗീദിനം ആഘോഷപൂർവ്വകമായി പെറുവിലെ ചിക്ളായോ രൂപതയിൽ കൊണ്ടാടുന്നു. തദവസരത്തിൽ, പാപ്പായുടെ പ്രതിനിധിയായി , കർദിനാൾ മൈക്കൽ ചേർനി പെറുവിൽ എത്തിച്ചേർന്നു. ദിനത്തിന്റെ ഭാഗമായി ചിക്ലായോയിലെ ആശുപത്രികളിലെ രോഗികളെ കർദിനാൾ സന്ദർശിച്ചു.

വത്തിക്കാൻ ന്യൂസ്

ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന മുപ്പതിനാലാമത്  ലോക രോഗി ദിനത്തിന് ചിക്ലായോ നഗരം ആതിഥേയത്വം വഹിക്കുന്നു. തദവസരത്തിൽ, പാപ്പായുടെ  പ്രതിനിധിയായി, സമഗ്ര മാനവികവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മൈക്കൽ ചേർനി പെറുവിൽ എത്തിച്ചേർന്നു. പെറുവിലെ അപ്പസ്തോലിക നുൺഷ്യോ,  ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും മെത്രാന്മാർ, സഭാപ്രതിനിധികൾ വത്തിക്കാൻ പ്രതിനിധികൾ എന്നിവരും, ആഘോഷത്തിൽ പങ്കെടുക്കും.

സന്ദർശനത്തിന്റെ പ്രാരംഭമായി, ചിക്ലായോയിലെ നിരവധി ആശുപത്രികൾ സന്ദർശിക്കുകയും, പരിശുദ്ധ പിതാവിന്റെ സാന്നിധ്യം രോഗികളെ അറിയിക്കുകയും ചെയ്തു. കഷ്ടപ്പാടുകളെ കൃപയുടെ ഉറവിടമാക്കി മാറ്റിക്കൊണ്ട്, ദൈവം പ്രത്യേകിച്ച് മനുഷ്യന്റെ ബലഹീനതകളിൽ അടുത്തുവരുന്നുവെന്ന് കർദിനാൾ അവർക്ക് ആശ്വാസം പകർന്നു. നല്ല സമരിയാക്കാരന്റെ അടയാളമായ, ഉദാരമായ സേവനത്തിന്, കുടുംബാംഗങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ലിയോ പതിനാലാമൻ പാപ്പായുടെ പേരിലുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

ആഗോള രോഗീദിനത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദേശത്തിൽ, ദാനധർമ്മ പ്രവൃത്തികളുടെ  സൗന്ദര്യവും, അനുകമ്പയുടെ സാമൂഹിക മാനവും വീണ്ടെടുക്കുവാനും, രോഗികളെപ്പോലെ ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഏവരെയും ക്ഷണിച്ചുകൊണ്ട്, നല്ല സമരിയക്കാരന്റെ ചിത്രം എടുത്തു കാണിച്ചു. സ്നേഹം നിഷ്ക്രിയമല്ല, അത് അപരനെ കണ്ടുമുട്ടാൻ നമ്മെ സഹായിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഫെബ്രുവരി 2026, 12:07