രാഷ്ട്രപതി ജൂലിയസ് മായ ബിയോ രാഷ്ട്രപതി ജൂലിയസ് മായ ബിയോ  

മയക്കുമരുന്ന് ദുരുപയോഗത്തിൽ ആഫ്രിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മയക്കുമരുന്നിന്റെ ദുരുപയോഗം ഏറെ അസ്വസ്ഥകൾ സൃഷ്ടിക്കുന്ന പാശ്ചാത്യ ആഫ്രിക്കൻ രാഷ്ട്രമായ സിയറ ലിയോണിൽ രാഷ്ട്രപതി ജൂലിയസ് മായ ബിയോ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മയക്കുമരുന്നിന്റെ ദുരുപയോഗം ഏറെ അസ്വസ്ഥകൾ സൃഷ്ടിക്കുന്ന പാശ്ചാത്യ ആഫ്രിക്കൻ രാഷ്ട്രമായ സിയറ ലിയോണിൽ രാഷ്ട്രപതി ജൂലിയസ് മായ ബിയോ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ ഒരു സാഹചര്യത്തെക്കുറിച്ച് കാരിത്താസ് സംഘടനയും മുൻപ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

ഈ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മയക്കുമരുന്ന് വിരുദ്ധ സേനയെയും പ്രസിഡന്റ് നിയമിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമപ്പെടുന്ന കേസുകൾ തടയുന്നതിനും ചികിത്സിക്കുന്നതിനും,  മയക്കുമരുന്ന് ഇടപാടിനെതിരെ നിയമപാലകരെ പിന്തുണയ്ക്കുന്നതിനും ഈ സേന മുൻനിരയിൽ ഉണ്ടാവും. ഈ സേന രാഷ്ട്രപതിയുടെ മേൽനോട്ടത്തിലാണെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

മയക്കുമരുന്നുകളുടെ അമിതമായ ഉപഭോഗം, പ്രത്യേകിച്ച് "കുഷ്" എന്ന സിന്തറ്റിക് മരിജുവാനയിൽ തീർക്കുന്ന മരുന്നുകളുടെ ഉപയോഗം സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സമൂഹത്തെ ഏറെ ദോഷകരമായി ബാധിച്ച സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. "മയക്കുമരുന്ന് രഹിത ഭാവി" എന്ന ആശയം പ്രാബല്യത്തിൽ കൊണ്ടുവരുവാൻ ഇതിലൂടെ രാജ്യം ലക്ഷ്യമിടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്തു തടയുവാനും ഈ പുതിയ തീരുമാനം സഹായകരമാകും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2024, 12:10