പാക്കിസ്ഥാനിൽ നിന്നുമുള്ള കാഴ്ച്ച പാക്കിസ്ഥാനിൽ നിന്നുമുള്ള കാഴ്ച്ച   (ANSA)

വ്യാജദൈവനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ തടവിലായിരുന്ന ആൾ മോചിതനായി

പാക്കിസ്ഥാൻ വംശജനും, ക്രിസ്ത്യാനിയുമായ ഹാരൂൺ ഷെഹ്‌സാദ് എന്ന നാല്പത്തൊമ്പതുകാരനെ, 2023 ജൂണിൽ ദൈവനിന്ദ ആരോപിച്ചു വിചാരണ ചെയ്യുകയും, തുടർന്ന് തടവിലാക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലെ, സർഗോധയ്ക്കടുത്തുള്ള ഗ്രാമത്തിലെ ഇസ്ലാം മത വിശ്വാസിയായ ഒരാളാണ്, വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് ഹാരൂൺ ഷെഹ്‌സാദ്, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമത്തിൽ ഇട്ട പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, ദൈവ നിന്ദ ആരോപിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മതനിന്ദയ്ക്ക് കുറ്റാരോപിതനായി വിചാരണ ചെയ്യപ്പെട്ട, പാക്കിസ്ഥാൻ പഞ്ചാബിലെ സർഗോധയിൽ നിന്നുള്ള 49 വയസ്സുള്ള, ഹാരൂൺ ഷെഹ്‌സാദ്  എന്ന ക്രിസ്തു മത വിശ്വാസിയെ, നവംബർ 8 ന് സർഗോധ ജില്ലാ കോടതി  ശിക്ഷയിൽ നിന്ന് കുറ്റവിമുക്തനാക്കി. "ദി വോയ്‌സ്" എന്ന സംഘടനയിലെ അഭിഭാഷകയായ അനീക മരിയ ആന്റണിയാണ് ഇക്കാര്യം വാർത്താ ഏജൻസിയായ ഫീദെസിനെ അറിയിച്ചത്.

ഈ സംഘടനയാണ്, വിചാരണയുടെ തുടക്കം മുതൽ കാര്യത്തിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരുവാനും, ഹാരൂണിനെ സ്വതന്ത്രനാക്കുവാനും കഠിനയത്നം ചെയ്തത്. "ആ മനുഷ്യന് തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ കഴിയും" എന്നതിൽ സംഘടനാ അതീവ തൃപ്തി പ്രകടമാക്കുന്നുവെന്നും ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഒരു ബൈബിൾ ഭാഗം പോസ്റ്റ് ചെയ്തതിന് മാത്രം ആ മനുഷ്യനും കുടുംബത്തിനും സഹിക്കേണ്ടി വന്ന ഗുരുതരമായ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നുവെന്നും ഇത് അന്യായമാണെന്നും, സംഘടന ചൂണ്ടിക്കാട്ടി.  പാക്കിസ്ഥാനിലെ, സർഗോധയ്ക്കടുത്തുള്ള ഗ്രാമത്തിലെ ഇസ്ലാം മത വിശ്വാസിയായ ഒരാളാണ്, വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് ഹാരൂൺ ഷെഹ്‌സാദ്, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമത്തിൽ ഇട്ട പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, ദൈവ നിന്ദ ആരോപിച്ചത്.

ഇത് ഇസ്ലാമിക ത്യാഗ ഉത്സവമായ "ഈദ്-ഉൽ-അദ്ഹ"യെ അപമാനിക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട്, മുസ്ലീങ്ങളിൽ നിന്ന് കൂട്ടായ പ്രതികരണത്തിനായും, കലാപത്തിനായും  ആ മനുഷ്യൻ ആഹ്വാനം ചെയ്യുകയും, തുടർന്ന് സമൂഹത്തിൽ പിരിമുറുക്കങ്ങളും അക്രമവും പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

2023 ജൂലൈ 11-ന് നടന്ന വാദം കേൾക്കലിൽ, ഏകദേശം 150 ഇസ്ലാമിക പുരോഹിതന്മാരും പ്രതിഷേധക്കാരും ഉണ്ടായിരുന്നതിനാൽ ജഡ്ജി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാൻ സമ്മർദ്ദകരമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും, തുടർന്ന് ഹാരൂണിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

തുടർന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും, 2025 നവംബർ 8 ന് കോടതി അന്തിമ വാദങ്ങൾ കേട്ട് ഹാരൂൺ ഷെഹ്‌സാദിനെ പൂർണ്ണമായി കുറ്റവിമുക്തനാക്കിയപ്പോൾ മാത്രമാണ് നീതി പൂർണ്ണമായി വിജയിച്ചതെന്നു സംഘടന പറഞ്ഞു. ഇന്ന്, ഹാരൂൺ സ്വതന്ത്രനാണെങ്കിലും, അദ്ദേഹത്തിന് ജീവന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പും സംഘടന നൽകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 നവംബർ 2025, 11:53