ആരോഗ്യ പ്രവർത്തകർ ഗ്രാമങ്ങളിൽ സേവനം നടത്തുന്നു ആരോഗ്യ പ്രവർത്തകർ ഗ്രാമങ്ങളിൽ സേവനം നടത്തുന്നു   (AFP or licensors)

എബോള വൈറസ് ബാധ; കോംഗോയിൽ നിരവധി ആളുകൾ മരണമടഞ്ഞു

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകമായും, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, ഉഗാണ്ടയിലും എബോള വൈറസ് ബാധ പടർന്നു പിടിക്കുന്നത്, ആരോഗ്യമേഖലയിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.

ജൂലിയെൽമോ ഗല്ലോണെ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ, എബോള വൈറസ് ബാധിച്ചു മരണമടയുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. വർഷങ്ങളായി തുടരുന്ന അരക്ഷിതാവസ്ഥയും, വൈറസ് വ്യാപനത്തിന് ആക്കം കൂട്ടുന്നു. ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം രോഗത്തെ ഒരു ആത്മീയ പ്രതിഭാസമായോ അല്ലെങ്കിൽ പണം സ്വരൂപിക്കുന്നതിനായി കണ്ടുപിടിച്ച ഒരു പദ്ധതിയായോ കാണുന്നത്, രോഗത്തിന്റെ ഗൗരവം മനസിലാക്കുന്നതിൽ നിന്നും, മുൻകരുതലുകൾ എടുക്കുന്നതിൽ  നിന്നും ആളുകളെ തടയുന്നു.

ഇതിനിടയിൽ  വ്യാപനം നിയന്ത്രിക്കാൻ അധികാരികൾ ഏർപ്പെടുത്തിയ കർശനമായ നടപടിക്രമങ്ങളെ വകവയ്ക്കാതെ, ആരോഗ്യകേന്ദ്രങ്ങളിലേക്ക് ആളുകൾ അതിക്രമിച്ചു കയറുന്നതും രോഗവ്യാപനത്തിനു കാരണമാകുന്നുണ്ട്. ആരോഗ്യ സംരക്ഷണ പ്രതികരണത്തെ ചുറ്റിപ്പറ്റിയുള്ള ഭയം, അവിശ്വാസം, പിരിമുറുക്കം എന്നിവയാണ് ഇത്തരം പ്രവർത്തനങ്ങൾ ജനങളുടെ ഭാഗത്തു നിന്നും ഉണ്ടാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കോംഗോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ വിവരണങ്ങൾ പ്രകാരം, മരണസംഖ്യ 119 ആയി ഉയർന്നു. ഒപ്പം 900 നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറ്റൂരി, നോർത്ത് കിവു, സൗത്ത് കിവു എന്നീ പ്രവിശ്യകളെയാണ്, 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന എബോളയുടെ അപൂർവ വകഭേദം പിടിമുറുക്കിയിരിക്കുന്നത്. 1,800-ലധികം ആളുകൾ നിരീക്ഷണത്തിലാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മേയ് 2026, 12:39