സാൻ ഡിയേഗോയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവർ സാൻ ഡിയേഗോയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവർ  (REUTERS)

സാൻ ഡിയേഗോയിൽ മോസ്‌കിൽ ഭീകരാക്രമണം: അഞ്ചുപേർ മരണമടഞ്ഞു

വടക്കേ അമേരിക്കയിലെ കാലിഫോര്ണിയയുടെ തെക്കൻ പ്രദേശത്തുള്ള സാൻ ഡിയേഗോയിലെ ഒരു മോസ്‌കിൽ കഴിഞ്ഞ ദിവസമുണ്ടായ ഒരു ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വിദ്വേഷകാരണങ്ങളാൽ ഉണ്ടായ കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സംഭവത്തിന് പിന്നിലെ അക്രമികൾ രണ്ടുപേരും പിന്നീട് സ്വയം വെടിവച്ചു മരിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു.

പൗള സിമൊണെത്തി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വടക്കേ അമേരിക്കയിലെ അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള സാൻ ഡിയേഗോയിൽ മെയ് 18 തിങ്കളാഴ്ച നടന്ന ഒരു ഭീകരാക്രമണത്തിൽ അവിടുത്തെ മോസ്കിലുണ്ടായിരുന്ന മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമികളെ തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനായായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഇടപെടലാണ് സംഭവം കൂടുതൽ വഷളാകാതിരിക്കാൻ സഹായിച്ചതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളെ പരാമർശിച്ചുകൊണ്ട് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തിയ പോലീസ്, ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ലെങ്കിലും "വിദ്വേഷകാരണങ്ങളാലാകാം" ഈ സംഭവം ഉണ്ടായതെന്നതാണ് അനുമാനിക്കുന്നത്. ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന രണ്ടുപേരും പിന്നീട് സ്വയം വെടിവച്ചു മരിച്ചതായും പോലീസ് റിപ്പോർട്ട് ചെയ്തു. ഇരുവരുടെയും ശരീരങ്ങൾ കണ്ടെത്തിയ വാഹനത്തിൽ ഇസ്ലാം വിരുദ്ധ സന്ദേശങ്ങൾ കണ്ടെത്തിയിരുന്നു.

മോസ്കിലുണ്ടായ ആക്രമണത്തിന് മിനിട്ടുകൾക്ക് ശേഷം സമീപ്രപ്രദേശത്തുള്ള മറ്റൊരിടത്തും വെടിവയ്പുണ്ടായെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയ പോലീസ്, സമീപത്തുള്ള അൽ റഷീദ് സ്കൂളിലെ കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. സംഭവങ്ങളെത്തുടർന്ന് ന്യൂയോർക്കുൾപ്പെടെയുള്ള രാജ്യത്തെ മോസ്കുകളിൽ പോലീസ് സുരക്ഷ ശക്തമാക്കി.

മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ടാകാം ഈ ആക്രമണം ഉണ്ടായതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാർച്ചിൽ മിഷിഗണിലുള്ള ഒരു സിനഗോഗിലും സമാനമായ ആക്രമണം ഉണ്ടായിരുന്നു.

സംഭവത്തെത്തുടർന്ന് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ സംസാരിക്കവെ, രാജ്യത്ത് മതപരമായ അസഹിഷ്ണുത വർദ്ധിച്ചുവരികയാണെന്നും, പ്രദേശത്തെ മുഴുവൻ സമൂഹവും ദുഃഖത്തിലാണെന്നും, മോസ്‌കിലെ ഇമാം താഹ ഹസ്സൻ പ്രസ്താവിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ചുവരികയാണ്.

ആരാധനാലയങ്ങളിൽ വെറുപ്പിനും അക്രമത്തിനും ഇടയില്ലെന്നും, സംഭവത്തിൽ അസ്വസ്ഥയാണെന്നും ലോസ് ആഞ്ചെലെസ് മേയർ കാരൻ ബാസ്സ് പ്രസ്താവിച്ചു. ന്യൂ യോർക്കിലെ മോസ്‌കുകൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് മേയർ സോഹ്രാൻ മാംദാനി അറിയിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മേയ് 2026, 13:39