തിരയുക

നിങ്ങൾ ഒരുക്കമുള്ളവരായിരിക്കുവിൻ നിങ്ങൾ ഒരുക്കമുള്ളവരായിരിക്കുവിൻ 

ഉണർവോടെ സാദാ ജാഗരൂകരായിരിക്കുക

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനേഴാമദ്ധ്യായം ഇരുപതുമുതൽ മുപ്പത്തിയഞ്ചുവരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Luke 17, 20-35

ഫാ. ഡോ. തോമസ് കാഞ്ഞിരത്താമ്മണ്ണിൽ

അന്ത്യോക്യൻ മലങ്കര റീത്തിൽ സ്ലീബക്കാലത്തിലെ ആദ്യ ഞായറാഴ്ചത്തെ സുവിശേഷമാണ് നാമിന്ന് ചിന്താവിഷയമാക്കുന്നത്. സഭ ഈ ആരാധനാകാലത്തിൽ ലോകാവസാനത്തെക്കുറിച്ചും, മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചും അന്ധ്യവിധിയെക്കുറിച്ചും പ്രതിപാദിക്കുന്ന വേദഭാഗങ്ങളാണ് വിചിന്തനത്തിനായി നൽകുന്നത്. ഇന്നത്തെ വചനഭാഗം നമ്മോട് ആവശ്യപ്പെടുന്നത് സാദാ ജാഗരൂകരായിരിക്കാനാണ്, ഉണർവ്വുള്ളവരായിരിക്കാനാണ്.

കർത്താവ് ആവശ്യപ്പെടുന്നത് കാലത്തിന്റെ അടയാളങ്ങൾ മനസിലാക്കുക എന്നതാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഉദാഹരണം അത്തിവൃക്ഷം ആൺ. അതിന്റെ ഇലകൾ ഇല്ലാതായി തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു എന്ന് മനസിലാക്കുക. നിങ്ങൾക്കറിയാവുന്നതുപോലെ സാധാരണയായി autumn സീസണിൽ അവസാനം ഇല തളിർക്കുന്ന വൃക്ഷമാണ് അതി. അതുപോലെ കർത്താവ് നമ്മോട് ആവശ്യപ്പെടുന്നത് കാലത്തിന്റെ അടയാളങ്ങൾ പ്രത്യേകിച്ച് അവസാന സമയത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാനാണ്.

ആ ദിവസത്തെക്കുറിച്ച് പിതാവിനല്ലാതെ ആർക്കും അറിയില്ല എന്നും, ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവാനും അവിടുന്ന് ആവശ്യപ്പെടുന്നു. എന്നാൽ അതിന്റെ അടയാളങ്ങൾ തിരിച്ചറിയാൻ നമുക്ക് സാധിക്കും. അതിന് ആന്തരികമായ ഉൾക്കാഴ്ച നമുക്ക് വേണം. അതിന് ഏത് സമയവും vigilant ആയി ഇരിക്കുവാൻ ആണ് കർത്താവ് ആവശ്യപ്പെടുന്നത്. അതായത് always be ready - ഏത് സമയവും ഒരുങ്ങിയിരിക്കുക. അത് തീർച്ചയായും പാത്ത് കന്യകമാരുടെ ഉപമയിൽ പറഞ്ഞിരിക്കുന്നതുപോലെ വിവേകമുള്ള കന്യകമാരെപ്പോലെ ജീവിത വിശുദ്ധിയും നല്ല പ്രവൃത്തികളുമാകുന്ന വിളക്കും എണ്ണയും കരുതി കാത്തിരിക്കുക. ഏതു സമയത്തും മനുഷ്യപുത്രൻ വന്നാൽ അവനെ സ്വീകരിക്കാൻ റെഡിയായിരിക്കുക എന്നാണ്. എല്ലാവർക്കും മനസിലാകുന്ന ഒരു ഉദാഹരണം പറയാം. നമ്മുടെ വീടുകളിൽ പ്രതീക്ഷിക്കാതെ ഒരു വിരുന്നുകാരൻ വന്നാൽ നാം പെട്ടെന്ന് ടെൻഷൻ അടിച്ച് അതും ഇതുമൊക്കെ ചെയ്യുന്ന പതിവുണ്ട്. അടുക്കും ചിട്ടയുമില്ലാതെ എല്ലാം അവിടെ ഇവിടെ കിടക്കുന്നുണ്ടായിരിക്കും. വിരുന്നുകാരനും സ്വീകരിച്ച വീട്ടുകാർക്കും സംതൃപ്തി ആകില്ല. എന്നാൽ അറിയിച്ചിട്ട് വന്നാൽ നാം വീട് വൃത്തിയാക്കി എല്ലാം ഒരുക്കി ആ വിരുന്നുകാരൻ ഉചിതമായി സ്വീകരിക്കും. ഇതുപോലെയാകണം നാം. കർത്താവ് വരും എന്ന് പറഞ്ഞിട്ടുണ്ട്. ദിവസവും സമയവും മാത്രമേ അറിയാത്തതായി ഉള്ളു. നമ്മുടെ കടമ അവനെ സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുക എന്നതാണ്. അതിന് കർത്താവ് പല ഉപമകളിലും ഉപയോഗിച്ചിരിക്കുന്ന വാക്ക് ഉണർവ്വ് ഉള്ളവരായിരിക്കാനാണ്. അതായത് ആത്മാവിന്റെ ഉണർവ്വ്. ആത്മാവിൽ ഉണർവ്വുണ്ടെങ്കിലേ നമുക്ക് കാര്യങ്ങൾ വിവേചിച്ച് അറിയുവാനും അതനുസരിച്ച് പെരുമാറാനും സാധിക്കൂ.

പ്രിയ സഹോദരങ്ങളെ, പ്രധാനപ്പെട്ട ഒരു ചോദ്യം മനുഷ്യപുത്രൻ രണ്ടാമത് വരുമ്പോൾ അവനെ സ്വീകരിക്കാൻ നാം എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്നതാണ്. അതിന് അവൻ ആദ്യമായി വന്നപ്പോൾ, അതായത് വചനം മാംസമായി നമ്മുടെ ഇടയിൽ ജീവിച്ചപ്പോൾ അവൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുക, അത് ജീവന്റെ ഭാഗമാക്കുക എന്നതാണ്. അത് ദൈവത്തെ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കുക, തന്നെപ്പലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുക എന്നതാണ്. നമ്മുടെ ഇടയിൽ ജീവിച്ച മനുഷ്യപുത്രൻ സ്വീകരിച്ചവർക്ക് തീർച്ചയായും രണ്ടാമത്തെ വരവിൽ അവനെ ഭയമില്ലാതെ സ്വീകരിക്കാൻ സാധിക്കും. ചെയ്യേണ്ടത് അവനിൽ വിശ്വസിച്ച് ലോകത്തിന്റെ കാര്യങ്ങളിൽ ജാഗ്രത കാണിച്ച് ജീവിക്കുക എന്നതാണ്. അതായത് പിശാചിന്റെ പ്രലോഭനത്തിൽ അകപ്പെടാതിരിക്കുക, ലോകത്തിന്റെ വിളിക്ക് മറുപടി നൽകാതിരിക്കുക.

ചെയ്യേണ്ടത് ഒന്നുമാത്രം, അവനിൽ വസിക്കുക, മുന്തിരിചെടിയായ അവന്റെ ശാഖകളായി നാം മാറുക. എന്തുകൊണ്ടെന്നാൽ ആകാശവും ഭൂമിയും കടന്നുപോകും എന്നാൽ അവന്റെ വാക്കുകൾ കടന്നുപോകില്ല. അത് ശക്തമാണ്, അത് ജീവൻ ഉള്ളതാണ്, അത് ജീവിപ്പിക്കുന്നതാണ്. ആര് അവന്റെ വചനത്തിൽ വിശ്വസിക്കുന്നുവോ അവർക്ക് നിത്യജീവൻ ഉണ്ടാകും. നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനലക്‌ഷ്യം നിതയജീവനാണ്. കർത്താവിനോടൊപ്പമുള്ള ജീവിതത്തിനാണ് അവൻ വരുന്നതും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതും. നിത്യജീവൻ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് കർത്താവ് പറയുന്നത്, "സാദാ ജാഗരൂകരായിരിക്കാൻ". നിത്യജീവനുമായി ബന്ധപ്പെടുത്തി ഒരു ചിന്ത പറഞ്ഞ് അവസാനിപ്പിക്കട്ടെ.

പ്രിയമുള്ള സഹോദരങ്ങളെ ഞാൻ ആദ്യം പറഞ്ഞതുപോലെ ഇത് സ്ലീബക്കാലമാണ്. അതോടൊപ്പം ഈ മാസങ്ങളിൽ പരിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളുകൾ നാം ആഘോഷിച്ച സമയമാണ്. എന്തുകൊണ്ടാണ് ക്രിസ്തു തന്റെ കുരിശിന്റെ ചുവട്ടിൽ വച്ച് മാതാവിനോട് യോഹന്നാനെ ചൂണ്ടി ഇതാ നിന്റെ മകൻ എന്നും യോഹന്നാനോട് ഇതാ നിന്റെ അമ്മ എന്നും പറഞ്ഞത്? വേറെ പല അവസരങ്ങളുണ്ടായിട്ടും എന്തെ കുരിശിന്റെ ചുവട്?

ഒന്നാമതായി കർത്താവ് നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് സഹനത്തിന്റെ ഈ മാതാവിനേ ഈ ലോകത്തിൽ നമുക്ക് ഉണ്ടാകുന്ന പ്രയാസങ്ങളും സഹനങ്ങളും നേരിടാൻ നമ്മെ സഹായിക്കാൻ ക്രിസ്തുവിനോട് അപേക്ഷിക്കാൻ സാധിക്കു. കാരണം ഈ 'അമ്മ തന്റെ പുത്രന്റെ സഹനത്തിനോടൊപ്പം നിന്നവളാണ്. അതുകൊണ്ട് എല്ലാവരേക്കാൾ ഉപരിയായി ആ അമ്മയ്ക്ക് നമ്മെ മനസിലാക്കാൻ സാധിക്കും. രണ്ടാമതായി കുരിശുമരണത്തോടെ തീരുന്നില്ല എല്ലാം, മറിച്ച് രക്ഷയിലേക്കുള്ള ഞായറാഴ്ചത്തെ ഉയിർപ്പാണ് എല്ലാം. അത് തന്നെയാണ് ക്രിസ്തുവും നമ്മോട് പങ്കുവയ്ക്കുന്നത്. രക്ഷയിലേക്കുള്ള യാത്രയിൽ നിത്യജീവനിലേക്കുള്ള യാത്രയിൽ പരിശുദ്ധ അമ്മ നമ്മോടു കൂടെയുണ്ട്.

നാം മനസ്സിലാക്കേണ്ടത് സദാ ജാഗരൂകരായിരിക്കാൻ നമ്മോട് ആവശ്യപ്പെടുന്നവർ അതിനുള്ള സഹായവും നമുക്ക് ചെയ്തിട്ടുണ്ട്. തന്റെ ജീവനുള്ള വചനം നമുക്ക് തന്നിട്ടുണ്ട്. തന്റെ ജീവനായ വിശുദ്ധ കുർബാന നമുക്ക് തന്നിട്ടുണ്ട്. തന്റെ അമ്മയെ നമുക്ക് തന്നിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെ ഉൾക്കൊള്ളുന്ന സഭയെ തന്റെ രക്തം നൽകി വാങ്ങി നമുക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് നാം തനിച്ചല്ല, സദാ ജാഗരൂകരായിരിക്കാൻ കർത്താവ് തന്നെ നമ്മെ സഹായിക്കാൻ നമ്മുടെ കൂടെയുണ്ട്, നമ്മുടെ ഒപ്പമുണ്ട്.

ആമേൻ

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2021, 16:03