തിരയുക

കർദ്ദിനാൾ ഫിലിപ്പ് നേരി മെത്രാന്മാർക്കൊപ്പം. കർദ്ദിനാൾ ഫിലിപ്പ് നേരി മെത്രാന്മാർക്കൊപ്പം. 

കർദ്ദിനാൾ ഫിലിപ്പ് നേരി: സിനഡാലിറ്റി പ്രോത്സാഹിപ്പിക്കുക

ആരോഗ്യ ശാസ്ത്രത്തിനായുള്ള ബാംഗളൂരിലെ സെന്റ് ജോൺ നാഷണൽ അക്കാദമിയിൽ വച്ച് സിസിബിഐയുടെ സുപ്രധാന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായുള്ള ദേശീയതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മെയ് ഏഴാം തിയതി ഞായറാഴ്ച ബാംഗ്ലൂരിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ സിസിബിഐയുടെ സുപ്രധാന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായുള്ള ദേശീയതല ശിൽപശാല ഉദ്ഘാടന വേളയിൽ എല്ലാ മെത്രാന്മാരും വൈദീകരും സാ ജീവിതത്തിന്റെ എല്ലാ വശത്തും സിനഡാലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് നടപടിയെടുക്കാൻ ആഹ്വാനം ചെയ്തു.

സിനഡാലിറ്റി ഒരുമിച്ചുള്ള യാത്രയാണ്. വിവേചനത്തോടൊപ്പമുള്ള ഈ യാത്ര സിനഡൽ നേതൃത്വം" എന്ന് വിളിക്കപ്പെടുന്ന സഭാ നേതൃത്വത്തിന്റെ ഒരു പുതിയ മാതൃക ആവശ്യപ്പെടുന്നു. മനസ്സിലാക്കപ്പെടാനും ബഹുമാനിക്കപ്പെടാനും, വിലമതിക്കപ്പെടാനുമുള്ള അഗാധമായ  ആഗ്രഹം ഉറപ്പാക്കാനും  പ്രത്യുത്തരം നൽകാനും ചെയ്യുന്നു. സഭയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അന്തരീക്ഷം ഈ നേതൃത്വം സൃഷ്ടിക്കും. കർത്താവിന്റെ ദൗത്യം കൂടുതൽ ഉത്സാഹത്തോടെ മുന്നോട്ട് കൊണ്ടു പോകുന്നതിന് സമർപ്പിതരുടെയും വൈദീകരുടെയും മനോവീര്യവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്ന ഒരു സിനഡൽ സംസ്കാരം ഉയർന്ന തലത്തിലേക്ക് കൊണ്ടു പോകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കർദ്ദിനാൾ ഫിലിപ്പ് നേരി പറഞ്ഞു. ദ്വീദിന ഈ ശിൽപശാലയിൽ സിസിബിഐ കമ്മീഷനുകളുടെ അധ്യക്ഷന്മാർ, കമ്മീഷനുകളുടെ ഭരണനിർവ്വാഹികൾ, വിവിധ വകുപ്പുകളുടെ അധ്യക്ഷന്മാർ, സിസിബിഐയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഏകോപകർ എന്നിവർ പങ്കെടുത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2023, 15:52