തിരയുക

വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്ക വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്ക 

രക്തസാക്ഷികളായ മിഷനറിമാർക്കു വേണ്ടി ജാഗരണപ്രാർത്ഥന

റോമിലെ ടൈബർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്കയിൽ വച്ച് മാർച്ചു മാസം ഇരുപത്തിയാറാം തീയതി വൈകുന്നേരം 6.30 മുതൽ രക്തസാക്ഷികളായ മിഷനറിമാർക്കു വേണ്ടി ജാഗരണപ്രാർത്ഥന നടത്തുന്നു. റോം വികാരിയാത്തിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

റോമിലെ ടൈബർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്കയിൽ വച്ച് മാർച്ചു മാസം ഇരുപത്തിയാറാം തീയതി വൈകുന്നേരം 6.30 മുതൽ രക്തസാക്ഷികളായ മിഷനറിമാർക്കു വേണ്ടി ജാഗരണപ്രാർത്ഥന നടത്തുന്നു. റോം വികാരിയാത്തിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നത്. 20, 21 നൂറ്റാണ്ടുകളിലെ രക്തസാക്ഷികളെ പ്രത്യേകം അനുസ്മരിക്കുന്ന ബസിലിക്കയാണെന്നതിനാൽ നിരവധി തീർത്ഥാടകരാണ് ദിവസവും ഈ ബസിലിക്ക സന്ദർശിച്ചു പ്രാർത്ഥിക്കുന്നത്.

പ്രാർത്ഥനയ്ക്ക് അല്മായർക്കും, കുടുംബത്തിനും, ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കെവിൻ ജോസഫ് ഫാരെൽ നേതൃത്വം നൽകും. കത്തോലിക്കാ രക്തസാക്ഷികൾക്ക് പുറമെ, വിശ്വാസത്തിനും സുവിശേഷത്തിനും വേണ്ടി ജീവൻ ബലികഴിച്ച ഓർത്തഡോക്സ്, ആംഗ്ലിക്കൻ, ഇവാഞ്ചലിക്കൽ സഭകളിലെ അംഗങ്ങളെയും പ്രത്യേകം പ്രാർത്ഥനയിൽ സ്മരിക്കും.

മിഷനറി രക്തസാക്ഷികളുടെ ദിനമായി മാർച്ചുമാസം ഇരുപത്തിനാലാം തീയതിയാണ്  ആചരിക്കുന്നത്. എൽ സാൽവദോറിലെ മെത്രാനായിരുന്ന വിശുദ്ധ റോമെറോ, 1980 മാർച്ച് ഇരുപത്തിനാലാം തീയതിയാണ് ദിവ്യബലിയർപ്പണത്തിനിടെ അക്രമികളാൽ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ്, അന്നേദിവസം രക്തസാക്ഷികളായ മിഷനറിമാരെ ഓർക്കുവാനും, അവർക്കായി പ്രാർത്ഥിക്കുവാനും സഭ തീരുമാനിച്ചത്. തിന്മയ്‌ക്കെതിരെയുള്ള മനുഷ്യരാശിയുടെ നന്മയാണ് ഓരോ രക്തസാക്ഷിത്വത്തിലും വെളിപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2024, 11:50