തിരയുക

കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ 

വിശുദ്ധിയിലേക്കുള്ള വിളി സാർവ്വത്രികം, കർദ്ദിനാൾ സെമെറാറൊ!

ഇറ്റലിയിലെ കത്തോലിക്കാ പ്രവർത്തന പ്രസ്ഥാനം റോമിൻറെ പ്രാന്തത്തിലുള്ള സക്രൊഫാനൊയിൽ ചേർന്നിരിക്കുന്ന പതിനെട്ടാം ദേശീയ സമ്മേളനത്തിൻറെ ഭാഗമായി വെള്ളിയാഴ്ച നടത്തിയ ദിവ്യകാരുണ്യാരാധനാ വേളയിൽ കർദ്ദിനാൾ സെമെറാറൊ സുവിശേഷ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ മാമ്മോദീസായുടെ മഹത്വം വചനപ്രവർത്തികളാൽ ധരിക്കാൻ നമ്മെ സഹായിക്കുന്ന വിശുദ്ധരായ സ്ത്രീപുരുഷന്മാരുടെ തുണ നമുക്കാവശ്യമാണെന്ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമേറാറൊ.

ഇറ്റലിയിലെ കത്തോലിക്കാ പ്രവർത്തന പ്രസ്ഥാനം റോമിൻറെ പ്രാന്തത്തിലുള്ള സക്രൊഫാനൊയിൽ ചേർന്നിരിക്കുന്ന പതിനെട്ടാം ദേശീയ സമ്മേളനത്തിൻറെ ഭാഗമായി വെള്ളിയാഴ്ച നടത്തിയ ദിവ്യകാരുണ്യാരാധനാ വേളയിൽ സുവിശേഷ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

സംഭാഷണത്തിലേർപ്പെടുന്നതിനും സന്ദർഭോചിതം സംസാരിക്കുന്നതിനും ഒത്തൊരുമിച്ചന്വേഷിക്കുന്നതിനും അറിയാവുന്ന സിനഡാത്മക സ്വഭാവമുള്ള സ്ത്രീപുരുഷന്മാരുടെ ആവശ്യകതയും കർദ്ദിനാൾ സെമെറാറൊ ചൂണ്ടിക്കാട്ടി. വിശുദ്ധിയെക്കുറിച്ച് പരാമാർശിച്ച അദ്ദേഹം അതിനെ ഒരു ഗായകസംഘത്തോട് ഉപമിക്കുകയും അതിൽ ഒരോരുത്തർക്കും തനതായ സ്വരമുണ്ടെന്നും നാമെല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമ്മിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2024, 12:18